പ്രണയിച്ചും നൃത്തം ചെയ്തും ഷെയ്‌നും ഹിമികയും; വലിയപെരുന്നാളിലെ ഗാനം പുറത്ത്

താഴ് വാരങ്ങള്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ ഷെയ്‌നിന്റെ പ്രണയമാണ് കാണിക്കുന്നത്
പ്രണയിച്ചും നൃത്തം ചെയ്തും ഷെയ്‌നും ഹിമികയും; വലിയപെരുന്നാളിലെ ഗാനം പുറത്ത്

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെ താരത്തിന്റെ പുതിയ ചിത്രം വലിയപെരുന്നാളിലെ ഗാനം പുറത്ത്. താഴ് വാരങ്ങള്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ ഷെയ്‌നിന്റെ പ്രണയമാണ് കാണിക്കുന്നത്. റെക്‌സ് വിജയന്‍ ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഷെയ്‌നിന്റെയും നായിക ഹിമിക ബോസിന്റേയും ചടുലമായ നൃത്തച്ചുവടുകളും കാണാം. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. 

നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ്. ഡിമലും തസ്രിഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ജോജു ജോര്‍ജ്, സൗബിന്‍ സാഹിര്‍, വിനായകന്‍ തുടങ്ങിയ പ്രധാന താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയില്‍ ഷെയ്‌നിനെ വിലക്കിയതിന് പിന്നാലെ അന്‍വര്‍ റഷീദ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com