ഷെയ്‌നിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക്; നഷ്ടപരിഹാരം ഈടാക്കല്‍ ലക്ഷ്യം 

വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി
ഷെയ്‌നിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക്; നഷ്ടപരിഹാരം ഈടാക്കല്‍ ലക്ഷ്യം 

ടന്‍ ഷെയ്ന്‍ നിയഗത്തിനെതിരെ നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍. മുടങ്ങിയ സിനിമകളുടെ നഷ്ടപരിഹാരം ഈടാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാതാക്കളുടെ നീക്കം. 19-ാം തിയതി യോഗം ചേര്‍ന്ന് ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. വെയില്‍, കുര്‍ബാനി, ഉല്ലാസം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.

മലയാള സിനിമകളില്‍ നിന്ന് ഷെയ്‌നിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇതര ഭാഷാ സിനിമകളിലും താരത്തെ സഹകരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് നിര്‍മാതാക്കള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലാണ് വിലക്കാന്‍ തീരുമാനിച്ചത്. ഷെയ്ന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ താരസംഘടനയായ അമ്മയും ഈ മാസം 22-ാം തിയതി യോഗം ചേരുന്നുണ്ട്.

നേരത്തെ ഷെയ്ന്‍ നിഗം രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ പ്രസ്താവനയോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇനി സാധ്യതയില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. 'നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ' എന്ന ഷെയ്‌നിന്റെ പ്രസ്താവനയാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്.

നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന് പറയുന്ന ഒരാളുടെ കാര്യത്തില്‍ ഇനി എന്ത് ചര്‍ച്ച ചെയ്യാനാണ്. ഇങ്ങനെ നിലപാടെടുക്കുന്ന ആളുമായി ഏത് സംഘടനയ്ക്കാണ് ചര്‍ച്ച ചെയ്യാന്‍ കഴിയുന്നത്. എല്ലാ സംഘടനകളും ഒരുമിച്ച് ഈ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ കാര്യവും ഇതുതന്നെയാണെന്ന് ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com