'രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ ഒരുപാട് സംസാരിക്കും, വലിയ കപ്പാസിറ്റിയൊന്നുമില്ല'; ആസിഫ് അലിയുടെ നായിക പറയുന്നു

തനിക്ക് തോന്നിയാല്‍ കുറേ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു ഇതിന് മറുപടിയായി വീണ പറഞ്ഞത്
'രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ ഒരുപാട് സംസാരിക്കും, വലിയ കപ്പാസിറ്റിയൊന്നുമില്ല'; ആസിഫ് അലിയുടെ നായിക പറയുന്നു

സിഫ് അലി പ്രധാന വേഷത്തില്‍ എത്തിയ 'കെട്ട്യോളാണ് എന്റെ മാലാഖ' മികച്ച പ്രതികണം നേടി മുന്നേറുകയാണ്. സിനിമയുടെ കഥയും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. മുംബൈ മലയാളി വീണാ നന്ദകുമാറാണ് ചിത്രത്തിലെ നായികയായി എത്തിയത്. താന്‍ നന്നായി സംസാരിക്കണമെങ്കില്‍ രണ്ടെണ്ണം അടിക്കണം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വീണ. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.

വീണ അധികം സംസാരിക്കാത്ത ആളാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. തനിക്ക് തോന്നിയാല്‍ കുറേ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു ഇതിന് മറുപടിയായി വീണ പറഞ്ഞത്. എന്നാല്‍ തനിക്ക് അത്ര കപ്പാസിറ്റിയില്ലെന്നും താരം വ്യക്തമാക്കി. 'കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോള്‍ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും' വീണ പറഞ്ഞു.

തന്റെ സ്വകാര്യ ജീവിതത്തേക്കുറിച്ചു തുറന്നു പറയാനും വീണ മടിച്ചില്ല. തനിക്ക് നാല് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പരധാരണയോടെയാണ് പിരിഞ്ഞെന്നും താരം വ്യക്തമാക്കി. ചിത്രം ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആസിഫ് അലിയോട് ഒരുപാട് ഇഷ്ടം തോന്നുന്നുവെന്നും വീണ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com