'അവര്‍ രാജ്യത്തെ കുട്ടിച്ചോറാക്കുന്നു, രണ്ടാം ബാബറി മസ്ജിദ് താങ്ങാന്‍ ശേഷിയില്ല'; പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി

ശക്തമായി പ്രതികരിക്കണമെന്നും രണ്ടാം ബാബറി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ലെന്നുമാണ് ലിജോ ജോസ് ഫേയ്‌സ്ബുക്കില്‍ കുറിച്ചത്
'അവര്‍ രാജ്യത്തെ കുട്ടിച്ചോറാക്കുന്നു, രണ്ടാം ബാബറി മസ്ജിദ് താങ്ങാന്‍ ശേഷിയില്ല'; പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശബ്ദം ഉയര്‍ത്തുകയാണ് മലയാള സിനിമ. ഇതിനോടകം നിരവധി യുവതാരങ്ങളാണ് നിയമത്തിനെ എതിര്‍ത്തും വിദ്യാര്‍ത്ഥികള്‍ക്ക് എതിരേയുള്ള പൊലീസ് ആക്രമങ്ങളെ വിമര്‍ശിച്ചും രംഗത്തെത്തിയത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഇപ്പോള്‍ നിയമത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. ശക്തമായി പ്രതികരിക്കണമെന്നും രണ്ടാം ബാബറി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ലെന്നുമാണ് ലിജോ ജോസ് ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. 

'നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കാന്‍ പോവുകയാണ്. കണ്ടാം ബാബ്‌റി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ല' ലിജോ കുറിച്ചു. നേരത്തെ പൊലീസിന്റെ ആക്രമണത്തിന് ഇരയായ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായും ലിജോ രംഗത്തെത്തിയിരുന്നു. 

സിനിമ രംഗത്തെ നിരവധി പ്രമുഖരാണ് ഇതിനോടകം നിയമത്തിന് എതിരേ രംഗത്തെത്തിയത്. പാര്‍വതിയാണ് ആദ്യ പ്രതികരണവുമായി രംഗത്തെത്തിയത്. പിന്നാലെ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, അനൂപ് മേനോന്‍ എന്നിവരും രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com