'പ്രശ്‌നക്കാരിയാണെന്ന മട്ടില്‍ എന്നെക്കുറിച്ച് സംസാരിക്കുമെന്ന് പേടിച്ചു, പുരുഷവിരോധി അല്ല'; നടി ദിവ്യ

മീടൂ ആരോപണം ഉന്നയിച്ചതിന് ശേഷം തനിക്ക് സൗഹൃദങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്നിരുന്നു എന്നാണ് ദിവ്യ പറയുന്നത്
'പ്രശ്‌നക്കാരിയാണെന്ന മട്ടില്‍ എന്നെക്കുറിച്ച് സംസാരിക്കുമെന്ന് പേടിച്ചു, പുരുഷവിരോധി അല്ല'; നടി ദിവ്യ

ടന്‍ അലന്‍സിയറില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി ദിവ്യ ഗോപിനാഥ് തുറന്നു പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മലയാളം സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഇത് വഴി തുറന്നത്. എന്നാല്‍ മീടൂ ആരോപണം ഉന്നയിച്ചതിന് ശേഷം തനിക്ക് സൗഹൃദങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്നിരുന്നു എന്നാണ് ദിവ്യ പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. 

പുരുഷന്‍മാര്‍ സൗഹൃദപരമായി സംസാരിച്ചാല്‍ പ്രശ്‌നമുണ്ടാക്കുന്ന നടി എന്ന മട്ടിലാണോ സിനിമാ മേഖലയില്‍ എന്നെ പറ്റി സംസാരിക്കുന്നത് എന്ന പേടിയുണ്ടായിരുന്നു എന്നാണ് ദിവ്യ പറയുന്നത്. എന്നാല്‍ ആ സംഭവത്തിനു ശേഷം താന്‍ അഭിനയിച്ച വൈറസ്, സ്റ്റാന്‍ഡ് അപ്, തുറമുഖം, അഞ്ചാം പാതിരാ ഈ സിനിമകളുടെ സെറ്റുകളിലൊന്നും അത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ദിവ്യ വ്യക്തമാക്കി. എല്ലാവരും വളരെ സപ്പോര്‍ട്ടീവായിരുന്നെന്നും അന്ന് ഞാന്‍ എനിക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞതുകൊണ്ട് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് പലരും എന്നെ പ്രശംസിച്ചെന്നും താരം വ്യക്തമാക്കി. 

താനൊരു പുരുഷ വിരോധി അല്ലെന്നും എന്നാല്‍ തന്റെ ജീവിതത്തിലേക്ക് ഒരാള്‍ ഇടിച്ചുകയറി വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ദിവ്യ പറഞ്ഞു. ' എനിക്കു സുഹൃത്തുക്കള്‍ നഷ്ടപ്പെടുമോ എന്നുള്ള തരത്തില്‍ പോലും പേടിയുണ്ടായിരുന്നു. പുരുഷവിരോധിയല്ല ഞാന്‍. എന്നെ നേരിട്ടറിയുന്ന ആരും അങ്ങനെ പറയില്ല. പുരുഷനായാലും സ്ത്രീയായാലും മറ്റൊരാളുടെ ജീവിതത്തിലേക്ക് ഇടിച്ചുകേറി വരുന്നത് ഇഷ്ടപ്പെടാത്ത ആളാണ്. എല്ലാവര്‍ക്കും അവരവരുടേതായ സ്വകാര്യതയും സ്വാതന്ത്ര്യവുമെല്ലാമുണ്ട്. അടുപ്പമുള്ളയാള്‍ പെരുമാറുന്ന പോലെയായിരിക്കില്ല, മറ്റൊരാള്‍ പെരുമാറുക. അല്ലാതെ പുരുഷന്‍മാരോടു മുഴുവന്‍ വിരോധം വച്ചു പുലര്‍ത്തുന്ന ആളൊന്നുമല്ല ഞാന്‍.' ദിവ്യ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com