മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാൻ മോഹം; തുറന്നുപറഞ്ഞ് റോഷൻ ആൻഡ്രൂസ്

ഏറ്റവും ആകർഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്‌തകമാണ്
മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാൻ മോഹം; തുറന്നുപറഞ്ഞ് റോഷൻ ആൻഡ്രൂസ്

ലയാളത്തിലെ ഹിറ്റ് സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. തന്റെ പുതിയ ചിത്രം പ്രതി പൂവൻകോഴിയിലൂടെ അഭിനയ രം​ഗത്തേക്കുകൂടി എത്തിയിരിക്കുകയാണ് അദ്ദേഹം. ഇപ്പോൾ തന്റെ ഒരു സിനിമ മോഹത്തേക്ക് തുറന്നു പറഞ്ഞിരിക്കുകയാണ് റോഷൻ. മമ്മൂട്ടിയുടെ ജീവിതം സിനിമയാക്കാൻ താൽപ്പര്യമുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.   മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് റോഷന്റെ വെളിപ്പെടുത്തൽ. 

മമ്മൂട്ടിയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകം തന്നെ ആ​ഗ്രഹിച്ചെന്നും അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണ് അതിലുള്ളത് എന്നുമാണ് റോഷൻ പറയുന്നത്. 'എന്നെ ഏറ്റവും ആകർഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്‌തകമാണ്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാൻ മോഹവുമുണ്ട്.' സ്വാധീനിച്ച സിനിമാ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മഞ്ജു വാര്യർ പ്രധാനവേഷത്തിൽ എത്തിയ പ്രതി പൂവൻകോഴി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് റോഷൻ ആൻഡ്രൂസ് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com