ചലച്ചിത്ര നൃത്ത സംവിധായകന്‍ ചെന്നൈ ശ്രീധരന്‍  മാസ്റ്റര്‍ അന്തരിച്ചു

ചലച്ചിത്ര നൃത്ത സംവിധായകന്‍ ചെന്നൈ ശ്രീധരന്‍  മാസ്റ്റര്‍ അന്തരിച്ചു
ചലച്ചിത്ര നൃത്ത സംവിധായകന്‍ ചെന്നൈ ശ്രീധരന്‍  മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്:  ചലച്ചിത്ര നൃത്ത സംവിധായകന്‍ ചെന്നൈ ശ്രീധരന്‍  മാസ്റ്റര്‍ അന്തരിച്ചു. 87 വയസായിരുന്നു. കൊയിലാണ്ടിയിലെ വീട്ടില്‍ ആയിരുന്നു അ്ന്ത്യം. 

അര നൂറ്റാണ്ട് കാലം തെന്നിന്ത്യന്‍ സിനിമാ നൃത്തകലാ രംഗത്ത് തിളങ്ങിനിന്ന ശ്രീധരന്‍ മാസ്റ്റര്‍ തൃശൂര്‍ പേരാമംഗലം സ്വദേശിയാണ്. പ്രേം നസീര്‍, കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, വിജയകാന്ത്, ശ്രീദേവി, ഉണ്ണി മേരി, മേനക, ഗൗതമി തുടങ്ങിയ താരങ്ങള്‍ക്കായി നൃത്തചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. ശങ്കര്‍, ശശികുമാര്‍ , ഹരിഹരന്‍' തുടങ്ങിയവരുള്‍പ്പെടെയുള്ളവരുടെ സിനിമകള്‍ക്ക് നൃത്തസംവിധാനം നിര്‍വഹിച്ചു. 

തമിഴ് നൃത്തസംവിധായകനായ ദണ്ഡായുധപാണി പിള്ളയുടെ ശിഷ്യനായി ഭരതനാട്യം അഭ്യസിച്ചു. ഇതൊടെപ്പം സിനിമയിലെ ഗ്രൂപ്പ് ഡാന്‍സില്‍ സ്ഥിരം അംഗമായി. വൈജയന്തിമാല ഡാന്‍സ് ഗ്രൂപ്പിന്റെ ചണ്ഡാലിക, സംഘ തമിഴ് മാ ലൈബാലെ ഗ്രൂപ്പിലെ സ്ഥിരം അംഗമായി. പുത്രകാമേഷ്ടി എന്ന സിനിമയിലുടെയായിരുന്നു നൃത്തസംവിധായകനായി മാറിയത്.

നഖക്ഷതങ്ങള്‍, വൈശാലി, വടക്കന്‍ വീരഗാഥ, പരിണയം, വെങ്കലം തുടങ്ങിയ നിരവധി സിനിമകളില്‍ നൃത്തസംവിധാനം നിര്‍വ്വഹിച്ചത് ശ്രീധരന്‍ മാസ്റ്റര്‍ ആണ്. ഒരു തലൈ രാഗം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നൃത്തസംവിധായകനും ശ്രീധരന്‍ മാസ്റ്ററാണ്. സതീദേവിയാണ് ഭാര്യ. മക്കള്‍.ഗോപിനാഥ്, സുഭാഷിണി, മരുമക്കള്‍.ആനന്ദ് (ബോഡി സോണ്‍) ലിജന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com