കഴുകന്‍ കണ്ണുകള്‍ക്ക് നേരെ പ്രതിരോധത്തിന്റെ തീക്കാറ്റടിക്കണം: അഭിമന്യുവിന്റെ ട്രെയിലര്‍ പുറത്ത് 

അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
കഴുകന്‍ കണ്ണുകള്‍ക്ക് നേരെ പ്രതിരോധത്തിന്റെ തീക്കാറ്റടിക്കണം: അഭിമന്യുവിന്റെ ട്രെയിലര്‍ പുറത്ത് 

റണാകുളം മഹാരാജാസ് കോളജിലുണ്ടായ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇര അഭിമന്യൂവിന്റെ കഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്നാണ് ചിത്രത്തിന്റെ പേര്. ആകാശ് ആര്യനാണ് ചിത്രത്തില്‍ അഭിമന്യുവായി അഭിനയിക്കുന്നത്. 

അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ദ്രന്‍സ്, സോന നായര്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മറ്റെല്ലാ  അഭിനേതാക്കളും പുതുമുഖങ്ങളാണ്. 

ആര്‍എംസിസി പ്രൊഡക്ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യയാണ് കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും. അജയ് ഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച മൂന്ന് പാട്ടും മൂന്ന് കവിതയും സിനിമയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com