സുരേഷ് ഗോപി വാക്കു പാലിച്ചില്ല, രണ്ട് വര്‍ഷം കഴിഞ്ഞു; അവതാരകനെതിരെ റിയാലിറ്റി ഷോ താരം

ആലപ്പുഴ സ്വദേശിനിയായ സൗമില നജീമാണ് പരിപാടിയിലെ അവതാരകനായിരുന്ന സുരേഷ്‌ഗോപിക്കെതിരേ ആരോപണം ഉയര്‍ത്തിയത്
സുരേഷ് ഗോപി വാക്കു പാലിച്ചില്ല, രണ്ട് വര്‍ഷം കഴിഞ്ഞു; അവതാരകനെതിരെ റിയാലിറ്റി ഷോ താരം

പ്രമുഖ റിയാലിറ്റി ഷോ കോടീശ്വരനിലൂടെ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി നല്‍കിയ വാഗ്ദാനം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പാലിച്ചില്ലെന്ന ആരോപണവുമായി മത്സരാര്‍ത്ഥി രംഗത്ത്. ആലപ്പുഴ സ്വദേശിനിയായ സൗമില നജീമാണ് പരിപാടിയിലെ അവതാരകനായിരുന്ന സുരേഷ്‌ഗോപിക്കെതിരേ ആരോപണം ഉയര്‍ത്തിയത്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമിലയുടെ പ്രതികരണം. 

'പാലിക്കപ്പെടാതെ പോയ ആ വാക്കുകള്‍ക്ക് ഇന്ന് രണ്ടാം വാര്‍ഷികം. വാഗ്ദാനങ്ങളില്‍ വശംവതരാകാതിരിക്കുക' എന്ന് കുറിച്ചുകൊണ്ട് പരിപാടിയുടെ ചിത്രം സഹിതമാണ് സൗമിലയുടെ പോസ്റ്റ്. മാര്‍ച്ച് മാസത്തിലെ ശമ്പളം വീട് പണിയുന്നതിനായി നല്‍കും എന്നാണ് സുരേഷ് ഗോപി എംപി വാഗ്ദാനം നല്‍കിയത്. 2017 ലായിരുന്നു അവര്‍ കോടീശ്വരനില്‍ പങ്കെടുത്തത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപപോലും സുരേഷ് ഗോപിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് സൗമില പറയുന്നത്. 

ഇത്രയുംകാലമായിട്ടും കിട്ടാത്ത പണത്തിനുവേണ്ടിയല്ല തനിക്ക് ഇത് കിട്ടിയെന്ന് വിശ്വസിക്കുന്ന കുറേ അധികം ആളുകളെ അറിയിക്കാനാണ് പോസ്റ്റിട്ടതെന്നും അവര്‍ വ്യക്തമാക്കി. പണമില്ലാത്തതുകൊണ്ട് വീട് പണിയാന്‍ കഴിയാതിരുന്ന സൗമിലയ്ക്ക് ഒരുമാസത്തെ ശമ്പളം വാഗ്ദാനം സുരേഷ് ഗോപിയുടെ നടപടി അന്ന് വളരെ അധികം കൈയടി വാങ്ങിയിരുന്നു. സുരേഷ് ഗോപിക്ക് എതിരായ ആരോപണം വിവാദമായതോടെ സൗമില പോസ്റ്റ് പിന്‍വലിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com