ലിഫ്റ്റ് ചോദിച്ച കുട്ടികള്‍ക്ക് മുന്നില്‍ കാര്‍ നിര്‍ത്തി; വണ്ടിയില്‍ കയറിയ കുട്ടികള്‍ ഡ്രൈവറെ കണ്ട് ഞെട്ടി

വഴിയില്‍ ലിഫ്റ്റ് ചോദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് താരം ലിഫ്റ്റ് കൊടുത്തത്
ലിഫ്റ്റ് ചോദിച്ച കുട്ടികള്‍ക്ക് മുന്നില്‍ കാര്‍ നിര്‍ത്തി; വണ്ടിയില്‍ കയറിയ കുട്ടികള്‍ ഡ്രൈവറെ കണ്ട് ഞെട്ടി

മൂഹത്തില്‍ നിന്ന് ഒരു കൈ അകലം ദൂരത്ത് നില്‍ക്കാനാണ് ഭൂരിഭാഗം സെലിബ്രിറ്റികളും ശ്രമിക്കുക. ആഡംബര കാറുകളില്‍ പാഞ്ഞു പോകുന്ന അവരെ ഒരുനോക്ക് കാണാന്‍ തന്നെ കുറച്ചധികം കഷ്ടപ്പെടണം. അങ്ങനെയുള്ളവര്‍ വഴിയില്‍ നില്‍ക്കുന്നവര്‍ക്ക് തന്റെ വണ്ടിയില്‍ ലിഫ്റ്റ് കൊടുക്കുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? അങ്ങനെയും ചില സെലിബ്രിറ്റികള്‍ മലയാള സിനിമ ലോകത്തുണ്ട്. സുരാജ് വെഞ്ഞാറമൂടാണ് തന്റെ സിംപ്ലിസിറ്റി കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 

വഴിയില്‍ ലിഫ്റ്റ് ചോദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് താരം ലിഫ്റ്റ് കൊടുത്തത്. കാറില്‍ കയറുമ്പോള്‍ വണ്ടി ഓടിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണെന്ന് അറിഞ്ഞില്ല. താരത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ദിലീപ് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന ആളെയും ചേര്‍ത്ത് ഒരു സെല്‍ഫി എടുത്തപ്പോഴല്ലെ കുട്ടികള്‍ സംഭവം അറിയുന്നത്. സുരാജിന്റെ മുഖം ഫോട്ടോയില്‍ കണ്ടുപ്പോള്‍ കുട്ടികള്‍ ശരിക്ക് അമ്പരന്നു. ഫേയ്‌സ്ബുക്കിലൂടെ ദിലീപ് വേദികയാണ് സംഭവം വിവരിച്ചത്. കുട്ടികള്‍ക്കൊപ്പമുള്ള സെല്‍ഫിയും ചേര്‍ത്തായിരുന്നു പോസ്റ്റ്. 

'എന്നാല്‍ എല്ലാ സിനിമതാരങ്ങളും ഇങ്ങനെയല്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ഞാനും സുരാജും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കുള്ള യാത്രയില്‍ മണ്ണന്തലയില്‍ നിന്ന് രണ്ട് സ്‌കൂള്‍ കുട്ടികള്‍ കാര്‍ കൈകാണിച്ച് നെര്‍ത്തി. വണ്ടിയില്‍ കയറിയ കുട്ടികള്‍ക്ക് ഡ്രൈവറെ വെച്ച് ഒരു സെള്‍ഫി ഞാനെടുത്തുകാണിച്ചപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞു.' ദിലീപ് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com