ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം 'മലര്‍വാടിക്കൂട്ടം' വീണ്ടും ഒത്തുചേര്‍ന്നു ; ഇത്തവണ അനിയന് വേണ്ടി

ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലര്‍വാടിയിലെ താരങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ്
ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം 'മലര്‍വാടിക്കൂട്ടം' വീണ്ടും ഒത്തുചേര്‍ന്നു ; ഇത്തവണ അനിയന് വേണ്ടി


വിനീത് ശ്രീനിവാസന്‍ എന്ന നവാഗത സംവിധായകനും നിവിന്‍ പോളി അടക്കം അഞ്ച് പുതുമുഖ താരങ്ങളും മലയാള സിനിമയില്‍ വരവറിയിച്ച ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. 2010 ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തിലൂടെ  നിവിന്‍ പോളി, ഭഗത്, അജു വര്‍ഗ്ഗീസ്, ശ്രാവണ്‍, ഹരികൃഷ്ണന്‍ എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാരാണ് സിനിമയിലേക്ക് കയറിയത്. ചിത്രത്തിന്റെ രചനയും വിനീതിന്റേതായിരുന്നു. 

ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലര്‍വാടിയിലെ താരങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ്. വിനീതിന്റെ സഹോദരനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ'യിലൂടെയാണ് ഇവര്‍ ഒരുമിക്കുന്നത്. നയന്‍താര, നിവിന്‍പോളി എന്നിവരാണ് ചിത്രത്തില്‍ നായിക നായകന്‍മാരായി എത്തുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മലര്‍വാടി താരങ്ങളെടുത്ത ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ ശ്രാവണ്‍ ഇല്ല, അധികം വൈകാതെ ശ്രാവണും തങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്യുമെന്ന് ഫോട്ടോയ്‌ക്കൊപ്പമുള്ള കമന്റില്‍ ഇവര്‍ വ്യക്തമാക്കുന്നു. 

'വടക്കുനോക്കി യന്ത്രം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ഈ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളിയും ശോഭയായി നയന്‍താരയും എത്തുന്നു. ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com