ആരാധകരെ ഞെട്ടിക്കാന്‍ വ്യത്യസ്ത ഗെറ്റപ്പില്‍ നയന്‍സ്, ആവേശം ഉയര്‍ത്തി ഇരട്ടവേഷം; വീഡിയോ 

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
ആരാധകരെ ഞെട്ടിക്കാന്‍ വ്യത്യസ്ത ഗെറ്റപ്പില്‍ നയന്‍സ്, ആവേശം ഉയര്‍ത്തി ഇരട്ടവേഷം; വീഡിയോ 

യന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ്  'ഐറ'. ഈ വര്‍ഷം നയന്‍ താരയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഐറ. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നുദിവസത്തിനകം അഞ്ചുലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 

ഐറിയിലെ ഗാനം അതിമനോഹരം എന്നാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചത്. നയന്‍താരയ്ക്കു പുറമെ കലൈയരശന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലുണ്ട്.

സര്‍ജുന്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍. പിന്നീട് അദ്ദേഹം 'എച്ചിരിക്കൈ' എന്ന ത്രില്ലര്‍ സംവിധാനം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com