'മൈ നൈം ഈസ് രാഗ', രാഹുൽ ​ഗാന്ധിയുടെ ജീവിതവും സിനിമയാകുന്നു, സംവിധാനം രൂപേഷ് പോൾ; ട്രെയിലർ കാണാം 

നടന്‍ അശ്വിനി കുമാറാണ് ചിത്രത്തിൽ രാഹുൽ ​ഗാന്ധിയായി വേഷമിടുന്നത്
'മൈ നൈം ഈസ് രാഗ', രാഹുൽ ​ഗാന്ധിയുടെ ജീവിതവും സിനിമയാകുന്നു, സംവിധാനം രൂപേഷ് പോൾ; ട്രെയിലർ കാണാം 

കോൺ‍​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്. മൈ നൈം ഈസ് രാഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് റിലീസിനെത്തുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതസംഭവങ്ങൾ പറഞ്ഞ പിഎം നരേന്ദ്ര മോദിക്കും പുറമേയാണ് ഇപ്പോൾ മറ്റൊരു ബയോപിക് കൂടെ ഒരുങ്ങുന്നത്. 

മലായളിയായ രൂപേഷ് പോൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുലിന്റെ നേതൃത്വത്തിൽ കോൺ​ഗ്രസ് പാർട്ടി നടത്തിയ തിരിച്ചുവരവാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടു. ഇന്ദിര ​ഗാന്ധിയും രാഹുലും തമ്മിലുള്ള അടുപ്പമാണ് ടീസറിന്റെ ആദ്യ ഭാഗങ്ങളില്‍ കാണാനാവുക. ഇന്ദിര വധവും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. 1984 മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. 

പ്രശസ്ത നടന്‍ അശ്വിനി കുമാറാണ് ചിത്രത്തിൽ രാഹുൽ ​ഗാന്ധിയായി വേഷമിടുന്നത്. ഹിമന്ത കപാഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്നുണ്ട്. ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററില്‍ മന്‍മോഹന്‍ സിംഗിനെ അവതരിപ്പിച്ച അനുപം ഖേറിന്റെ സഹോദരന്‍ രാജു ഖേറാണ് മൈ നൈം ഈസ് രാഗയിൽ മന്‍മോഹനായി അഭിനയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com