'ഒരേ ഹെയര്‍ സ്‌റ്റൈല്‍, ഒരേ ലുക്ക്; മടുപ്പിക്കുന്നില്ലേ ഈ പെണ്ണുങ്ങള്‍?' 

നായികമാര്‍ക്ക് വ്യത്യസ്തമായ ലുക്ക് നല്‍കാന്‍ സംവിധായകര്‍ പേടിക്കുന്നതിനെ അഹാന വിമര്‍ശിക്കുന്നു
'ഒരേ ഹെയര്‍ സ്‌റ്റൈല്‍, ഒരേ ലുക്ക്; മടുപ്പിക്കുന്നില്ലേ ഈ പെണ്ണുങ്ങള്‍?' 

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ പ്രിയങ്ക ഗാന്ധിയുടെ വേഷമവതരിപ്പിക്കാന്‍ രൂപത്തിലും ഭാവത്തിലും പ്രിയങ്കയായി മാറുകയായിരുന്നു നടി അഹാന കുംറ. 2017ല്‍ പുറത്തിറങ്ങിയ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക്ക എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയെ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ഇക്കുറി പ്രേക്ഷകര്‍ കണ്ടത്. ഈ വേഷം ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന തന്റെ ഇമേജ് മാറ്റിത്തരുമെന്നുള്ള പ്രതീക്ഷയിലാണ് താരം. 

നായികമാര്‍ക്ക് വ്യത്യസ്തമായ ലുക്ക് നല്‍കാന്‍ സംവിധായകര്‍ പേടിക്കുന്നതിനെയും അഹാന വിമര്‍ശിക്കുന്നു. എല്ലാ മനുഷ്യരും കാഴ്ചയില്‍ ഒരുപോലെ തോന്നിക്കുന്ന ഒരു രാജ്യത്തൊന്നുമല്ല നമ്മള്‍ ജീവിക്കുന്നത്. എന്നിട്ടും എല്ലാ നടിമാരെയും കണ്ടാല്‍ ഒരുപോലെയിരിക്കും. ഒരാളില്‍ നിന്ന് മറ്റൊരാളെ തിരിച്ചറിയാന്‍ എനിക്ക് കഴിയാറില്ല. എല്ലാവര്‍ക്കും ഓരേ ഹെയര്‍സ്‌റ്റൈല്‍, ഒരേ മേക്കപ്പ്. ചിലസമയത്ത് ഇവരെയെല്ലാം കണ്ട് എനിക്ക് മടുക്കും. ഇതേ നടിയെ തന്നെയല്ലെ മറ്റൊരു സിനിമയിലും കണ്ടതെന്നൊക്കെ ചിന്തിക്കും', അഹാന പറയുന്നു.

മുമ്പ് ഗീതാ ബാലി ഉണ്ടായിരുന്നു, ഒരു നൂതന്‍ ഉണ്ടായിരുന്നു, ഒരു സാധന ഉണ്ടായിരുന്നു. ഇവരെല്ലാം തമ്മില്‍ വളരെ വ്യത്യസ്തരായിരുന്നു. ഇപ്പോള്‍ എല്ലാ നടിമാരെയും കണ്ടാല്‍ ഒരുപോലെയാണ് തോന്നുന്നത്. സംവിധായകര്‍ മാറ്റത്തിന് തയ്യാറാണെങ്കില്‍ അതനുസരിച്ച് മാറാന്‍ നടിമാര്‍ തയ്യാറാണെന്നും അഹാന പറഞ്ഞു. 

കഥാപാത്രമായി കാണുന്നതിന് പകരം ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന ഇമേജിലാണ് പലപ്പോഴും ആളുകള്‍ തന്നെ കാണുന്നതെന്നും പുതിയ ചിത്രത്തിലെ ലുക്ക് ഒരു വ്യത്യസ്ത ഗെറ്റപ്പ് നേടിത്തരുമെന്ന് കരുതുന്നെന്നും അഹാന കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com