നടൻ ജോയി ചെമ്മാച്ചേൽ അന്തരിച്ചു

സിനിമ– സീരിയൽ നടനും നിർമാതാവുമായ ജോയ് ചെമ്മാച്ചേൽ അന്തരിച്ചു
നടൻ ജോയി ചെമ്മാച്ചേൽ അന്തരിച്ചു

കോട്ടയം : സിനിമ– സീരിയൽ നടനും നിർമാതാവുമായ ജോയ് ചെമ്മാച്ചേൽ അന്തരിച്ചു. 55 വയസ്സായിരുന്നു. ഷിക്കാ​ഗോയിൽ വെച്ചായിരുന്നു അന്ത്യം.  നീണ്ടൂർ ജെയെസ് ഫാം ഡയറക്ടറും ചെമ്മാച്ചേൽ പരേതനായ ലൂക്കോസിന്റെ മകനുമാണ്. ഫോർ ദ് പീപ്പിൾ, തിളക്കം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

നോർത്ത് അമേരിക്കൻ മലയാളം മൂവി ആൻഡ് മിനി സ്‌ക്രീൻ ആർട്ടിസ്‌റ്റ്‌സ് ലിങ്കിന്റെ (നമ്മൾ) ചെയർമാനായിരുന്നു. ‘ശാന്തം ഈ സ്‌നേഹതീരം’ എന്ന ടെലിസിനിമയിലെ അഭിനയത്തിനു ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചു. കൺമണി, പുനർജനി എന്നിവയിലും അഭിനയിച്ചു. പിന്നീട് സിനിമാനിർമാണത്തിലും സജീവമായി. ‘നൊമ്പരം’ സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള മഹാത്മാ സൗത്ത് ഇന്ത്യൻ ഫിലിം അവാർഡും ലഭിച്ചിട്ടുണ്ട്. 

അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനോയുടെ വൈസ് പ്രസിഡന്റും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ് പരേതയായ അല്ലി സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. ഭാര്യ കിടങ്ങൂർ തെക്കനാട്ട് ഷൈല. മക്കൾ: ലൂക്സ്, ജിയോ, അല്ലി, മെറി. സംസ്കാരം 15ന് 9.30നു ഷിക്കാഗോ സെന്റ് മേരീസ് പള്ളിയിൽ നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com