നടിയെ അക്രമിച്ച കേസില്‍ ചോദ്യം ചെയ്തുവെന്ന് വാര്‍ത്ത; കരയണോ ചിരിക്കണോ എന്ന അവസ്ഥ: പ്രതിയായ ചേട്ടനെ കണ്ടിട്ട് പോലുമില്ലെന്ന് ശ്രിദ ശിവദാസ്

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ പൊലീസ് ചോദ്യം ചെയ്തുവെന്ന് വാര്‍ത്തകള്‍ പ്രപരിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടതി ശ്രിദ ശിവദാസ്
നടിയെ അക്രമിച്ച കേസില്‍ ചോദ്യം ചെയ്തുവെന്ന് വാര്‍ത്ത; കരയണോ ചിരിക്കണോ എന്ന അവസ്ഥ: പ്രതിയായ ചേട്ടനെ കണ്ടിട്ട് പോലുമില്ലെന്ന് ശ്രിദ ശിവദാസ്

ടി അക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ പൊലീസ് ചോദ്യം ചെയ്തുവെന്ന് വാര്‍ത്തകള്‍ പ്രപരിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടതി ശ്രിദ ശിവദാസ്. 'ചേച്ചിയുമായി നല്ല കൂട്ടാണ്. പ്രതിയായ ചേട്ടനെ നേരിട്ടു കണ്ടിട്ടു പോലുമില്ല. ആക്രമിക്കപ്പെട്ട ചേച്ചി ഒരു ദിവസം തൃശൂരിലേക്ക് പോകും വഴി പൊലീസുമായി കാണേണ്ട ആവശ്യമുണ്ടായിരുന്നു. തന്റെ വീട്ടില്‍ വന്നോട്ടെ എന്നു ചോദിച്ചു. ഞാന്‍ വന്നോളാനും പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിരുന്നു ഈ പുകിലെല്ലാം'- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രിദ പറയുന്നു.

'ഒരു ദിവസം രാവിലെ ടിവി തുറന്നു നോക്കുമ്പോ നല്ല പരിചയമുള്ള പേര് തലക്കെട്ടില്‍. പിന്നെ ഒന്നൂടെ നോക്കിയപ്പം അപകടം മണത്തു. അല്ല, അത് എന്റെ പേര് തന്നെ. നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു എന്നാണ് വാര്‍ത്ത. ഒരു പ്രധാന വാര്‍ത്താ ചാനലാണ് ആദ്യം കൊടുത്തത്. അവിടെ പരിചയമുള്ള ഒരാളെ വിളിച്ച് പറഞ്ഞു, അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന്'.

'ഉടനെ തന്നെ അവര്‍ വാര്‍ത്ത പിന്‍വലിച്ചു. പക്ഷെ അതേറ്റു പിടിച്ച ചില പത്രങ്ങളും വെബ്‌സൈറ്റുകളും അതിന് പപ്പും തൂവലും വച്ചു പിടിപ്പിച്ചു. ഏതോ സിനിമയില്‍ ഞാന്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ചിത്രവും വച്ച് ഇന്റര്‍നെറ്റില്‍ ഇപ്പോഴും കാണാം വാര്‍ത്ത. താനും കുടുംബവുമെല്ലാം പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞെന്നും വാര്‍ത്തയിലുണ്ട്. യുട്യൂബിലൊക്കെ വന്‍ ഹിറ്റുള്ള വീഡിയോകളായി കിടക്കുന്നുണ്ട്. ഇതു കണ്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയില്‍ ഞാനും' എന്ന് ശ്രിദ പറയുന്നു.

ആക്രമിക്കപ്പെട്ടതിനുശേഷം നടി ഒരിക്കല്‍ ശ്രിതയുടെ വീട്ടില്‍ തങ്ങിയിരുന്നു. മജിസട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ വന്നപ്പോഴായിരുന്നു ശ്രിതയുടെ വീട്ടില്‍ തങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ശ്രിതയോട് അന്ന് കാര്യങ്ങള്‍ അന്വേഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com