'രാജ ഈസ് ബാക്ക്'!; കലിപ്പ് മോഡില്‍ മമ്മൂക്ക; മധുര രാജയുടെ മോഷന്‍ പോസ്റ്റര്‍ കാണാം

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ  മോഷന്‍  പോസ്റ്റര്‍ പുറത്തിറങ്ങി
'രാജ ഈസ് ബാക്ക്'!; കലിപ്പ് മോഡില്‍ മമ്മൂക്ക; മധുര രാജയുടെ മോഷന്‍ പോസ്റ്റര്‍ കാണാം

രാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ  മോഷന്‍  പോസ്റ്റര്‍ പുറത്തിറങ്ങി. കലിപ്പ് ലുക്കില്‍ ഫൈറ്റ് ചെയ്യുന്ന മധുര രാജയെയാണ് മോഷന്‍ പോസ്റ്ററില്‍ കാട്ടിയിരിക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗമായിരുന്ന പോക്കിരി രാജയിലെ മമ്മൂട്ടിയുടെ തീം സോങും മോഷന്‍ പോസ്റ്ററില്‍ ഉപയോഗിച്ചിട്ടുണ്ട്. 

ആദ്യചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്ന പൃഥ്വിരാജ് മധുര രാജയിലില്ല. പകരം തമിഴ് നടന്‍ ജയ് ആണ് മമ്മൂട്ടിക്കൊപ്പം എത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണി ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ എത്തുന്നുണ്ട്. 

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com