'ബൈജു ചതിച്ചു, പിന്നീടാണ് സത്യം അറിഞ്ഞത് ' ; ഗുരുതര ആരോപണവുമായി പാർവതി ഓമനക്കുട്ടൻ

മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു
'ബൈജു ചതിച്ചു, പിന്നീടാണ് സത്യം അറിഞ്ഞത് ' ; ഗുരുതര ആരോപണവുമായി പാർവതി ഓമനക്കുട്ടൻ

നടൻ ബൈജു എഴുപുന്ന ചതിച്ചെന്ന ആരോപണവുമായി നടിയും മുൻ മിസ് ഇന്ത്യ റണ്ണറപ്പുമായ പാർവതി ഓമനക്കുട്ടൻ. തന്‍റെ ആദ്യ മലയാള സിനിമയായ സിനിമയായ "കെ ക്യു"വിലാണ് തന്നെ കബളിപ്പിച്ചതെന്നും പാർവതി പറയുന്നു. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ വെളിപ്പെടുത്തൽ.

ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് ചിത്രത്തിലെ നായകൻ എന്നാണ് പറഞ്ഞത്. ഇത് വിശ്വസിച്ച് താൻ കരാറിൽ ഒപ്പിട്ടു. എന്നാൽ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു.

മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു. ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് ചിത്രം അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. ബൈജു ഇക്കാര്യത്തില്‍ തന്നെ ചതിക്കുകയായിരുന്നു. സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു താന്‍ അത് പൂര്‍ത്തിയാക്കിയത്. എന്നാൽ സിനിമ പുറത്തിറങ്ങരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെന്നും പാര്‍വ്വതി ഓമനക്കുട്ടൻ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com