'റിയല്‍ ലൈഫ് ഇന്‍സിഡന്റ് കണ്ടാണ് അങ്ങനെയൊരു റിസ്‌ക് എടുത്തത്'; അഡാര്‍ ലൗവിലെ ക്ലൈമാക്‌സിനെ കുറിച്ച് സംവിധായകന്‍

അത്രയും നേരം ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരം ഒരു ക്ലൈമാക്‌സ് വേണമായിരുന്നോ എന്നതാണ് പലരുടെയും ചോദ്യം
'റിയല്‍ ലൈഫ് ഇന്‍സിഡന്റ് കണ്ടാണ് അങ്ങനെയൊരു റിസ്‌ക് എടുത്തത്'; അഡാര്‍ ലൗവിലെ ക്ലൈമാക്‌സിനെ കുറിച്ച് സംവിധായകന്‍

രു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ തീയെറ്ററില്‍ എത്തിയത്. പ്രണയ ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പറയുന്നത് സ്‌കൂള്‍ കാലത്തെ പ്രണയമാണ്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അത്തരം ക്ലൈമാക്‌സിന്റെ ആവശ്യം ഉണ്ടോ എന്നായിരുന്നു പലരുടേയും ചോദ്യം. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. 

ചിത്രത്തിന്റെ പ്രചോദനമായ ഒരു റിയല്‍ ലൈഫ് ഇന്‍സിഡന്റ് കാരണമാണ് ഇത്തരത്തില്‍ ഒരു ക്ലൈമാക്സ് എടുക്കാന്‍ കാരണമായത് എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ഒമര്‍ പറഞ്ഞത്. പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. 

ഒമര്‍ ലുലുവിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

പടം കണ്ട് ഇഷ്ടമായെന്നും പറഞ്ഞ് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട്, അതുപോലെ തന്നെ പടത്തിന്റെ ക്ലൈമാക്‌സിനെ സംബന്ധിച്ച് എതിരഭിപ്രായങ്ങളും വരുന്നുണ്ട്. അത്രയും നേരം ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരം ഒരു ക്ലൈമാക്‌സ് വേണമായിരുന്നോ എന്നതാണ് പലരുടെയും ചോദ്യം.

ഫീല്‍ ഗുഡ് ആയി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും ഇത്തരം ഒരു റിസ്‌ക് എടുക്കാന്‍ കാരണം, ഈ ചിത്രത്തിന് തന്നെ എനിക്ക് പ്രചോദനമായ ഒരു റിയല്‍ ലൈഫ് ഇന്‍സിഡന്റ് ആണ്. പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്, പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയായിരുന്നു ഉദ്ദേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com