'നിങ്ങള്‍ക്കിപ്പോള്‍ ഹോളിവുഡ് താരങ്ങളെക്കുറിച്ച് മാത്രമേ അറിയൂ, വന്ന വഴിമറക്കരുത്'; പ്രിയങ്കയ്ക്ക് മുന്നറിയിപ്പുമായി കരീന; വീഡിയോ

കോഫി വിത്ത് കരണിനിടെയാണ് പ്രിയങ്കയെ കരീന ട്രോളിയത്‌കരണിനിടെയാണ് പ്രിയങ്കയെ കരീന ട്രോളിയത്‌ 
'നിങ്ങള്‍ക്കിപ്പോള്‍ ഹോളിവുഡ് താരങ്ങളെക്കുറിച്ച് മാത്രമേ അറിയൂ, വന്ന വഴിമറക്കരുത്'; പ്രിയങ്കയ്ക്ക് മുന്നറിയിപ്പുമായി കരീന; വീഡിയോ

മുംബൈ; വാര്‍ത്തകളില്‍ നിറ സാന്നിധ്യമാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ബോളിവുഡില്‍ നിന്ന് മാറി നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. സല്‍മാന്‍ ഖാന്റെ നായികയായി ഭാരതിലൂടെ പ്രിയ താരം തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് കല്യാണ തിരക്കിന്റെ പേരില്‍ അവസരം വേണ്ടെന്ന് വെച്ചത്. ഇതോടെ ആരാധകര്‍ നിരാശയായി. ഇപ്പോള്‍ കോഫി വിത്ത് കരണിനിടെ കരീന കപൂര്‍ പ്രിയങ്കയെ ഇതിന്റെ പേരില്‍ പ്രിയങ്കയെ ട്രോളിയിരിക്കുകയാണ്. 

ഇപ്പോള്‍ പ്രിയങ്കയ്ക്ക് ഹോളിവുഡിലെ നടന്മാരെ മാത്രമാണ് അറിയുക എന്നും വന്ന വഴി മറക്കരുതെന്നുമാണ് ഷോയ്ക്കിടെ കരീന പറഞ്ഞത്. എന്തായാലും കരീനയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങള്‍ക്കും ഇതുതന്നെയാണ് പറയാനുള്ളത് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ പ്രതികരണം. 

നടന്‍ വരുണ്‍ ധവാന്റെ കാമുകിയുടെ പേര് എന്താണെന്ന് അറിയാമോ എന്ന കരണിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിന് പിന്നാലെയാണ് പ്രിയങ്കയെ കരീന ട്രോളിയത്. വരുണിന്റെ കാമുകിയെ അറിയില്ലെന്ന് പറഞ്ഞത് എന്താണെന്നായിരുന്നു കരീന ആദ്യം ചോദിച്ചത്. പിന്നീടാണ് വന്ന വഴി മറക്കരുത് എന്ന മുന്നറിയിപ്പ് നല്‍കിയത്. ചിരിച്ചുകൊണ്ടാണ് കരീനയുടെ വാക്കുകള്‍ പ്രിയങ്ക കേട്ടിരുന്നത്. 

2016 ല്‍ പപുറത്തിറങ്ങിയ പ്രകാശ് ഝാ സംവിധാനം ചെയ്ത ഗംഗാജല്‍ ആണ് പ്രിയങ്കയുടെ അവസാനത്തെ ഹിന്ദി ചിത്രം. അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസിനെ വിവാഹം കഴിച്ചതോടെ താരം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കുടുംബത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com