ഐഷു മോഡേണാകുന്നത് ആരാധകര്‍ക്ക് ഇഷ്ടമല്ലേ? കോപ്രായങ്ങള്‍ വേണ്ടെന്നും ഇഷ്ടം കളയല്ലെന്നും കമന്റുകള്‍, മറുപടിയും ഗംഭീരം 

പര്‍പ്പിള്‍ നിറത്തിലുള്ള ശ്ലീവ്‌ലെസ്സ് ഗൗണ്‍ ആയിരുന്നു താരത്തിന്റെ വേഷം
ഐഷു മോഡേണാകുന്നത് ആരാധകര്‍ക്ക് ഇഷ്ടമല്ലേ? കോപ്രായങ്ങള്‍ വേണ്ടെന്നും ഇഷ്ടം കളയല്ലെന്നും കമന്റുകള്‍, മറുപടിയും ഗംഭീരം 

ഹിറ്റ് ചിത്രങ്ങളുടെ ഭാഗ്യ നായിക എന്ന് മലയാളികള്‍ വിളിക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് നിശയില്‍ ഐശ്വര്യ ധരിച്ച വേഷമാണ് വിഷയം. പര്‍പ്പിള്‍ നിറത്തിലുള്ള സ്ലീവ്‌ലെസ്സ് ഗൗണ്‍ ആയിരുന്നു താരത്തിന്റെ വേഷം. 

ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ വേഷം ഒരു വിഭാഗം ഏറ്റെടുത്തപ്പോള്‍ വിമര്‍ശനവുമായാണ് മറ്റൊരു കൂട്ടര്‍ എത്തിയത്. ഐശ്വര്യയോടുള്ള ഇഷ്ടം നഷ്ടമായെന്നും ഇത്രയ്ക്ക് വേണ്ടായിരുന്നു എന്നുമൊക്കെയാണ് കമന്റുകള്‍. കേരളത്തിന്റെ സംസ്‌കാരം മറക്കരുതെന്നും ചിലര്‍ മുന്നറിയിപ്പുമായി എത്തി. 

എന്നാല്‍ താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചും ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലുക്ക് മോശമാണെന്ന് കമന്റ് ചെയ്യുന്നവര്‍ക്കുള്ള മറുപടിയുമായാണ് ഇവര്‍ എത്തുന്നത്. സദാചാരവാദികള്‍ പറയുന്നത് കാര്യമാക്കേണ്ടെന്നാണ് ഇക്കൂട്ടരുടെ ഉപദേശം. 

ലേബല്‍എം ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ്‌ താരം അവാര്‍ഡ്‌നിശയ്ക്ക് അണിഞ്ഞിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടപ്പോഴായിരുന്നു അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com