കങ്കണ ബ്രില്ല്യന്റ് അഭിനേത്രി, എനിക്കവളെ ഇഷ്ടമാണ്; കരീന കപൂർ 

കങ്കണ ഒരു ബ്രില്ല്യന്റ് അഭിനേത്രിയും ബുദ്ധിമതിയായ സ്ത്രീയുമാണെന്നാണ് കരീനയുടെ വാക്കുകൾ‌
കങ്കണ ബ്രില്ല്യന്റ് അഭിനേത്രി, എനിക്കവളെ ഇഷ്ടമാണ്; കരീന കപൂർ 

റിലീസിനും മുൻപും ശേഷവും വിവാദങ്ങളും വിമർശനങ്ങളും വിടാതെ പിന്തുടർന്ന ചിത്രമാണ് കങ്കണയുടെ ‘മണികർണിക: ദ ക്യൂൻ ഓഫ് ഝാൻസി’. എന്നാലിപ്പോൾ ബോളിവുഡ് താരം കരീന കപൂർ കങ്കണയേയും മണികർണികയേയും പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 

കങ്കണ ഒരു ബ്രില്ല്യന്റ് അഭിനേത്രിയും ബുദ്ധിമതിയായ സ്ത്രീയുമാണെന്നാണ് കരീനയുടെ വാക്കുകൾ‌. മണികർണിക കാണാൻ തനിക്കേറെ ആ​​ഗ്രഹമുണ്ടെന്നും സെയ്ഫ് ചിത്രം കണ്ട് കങ്കണയെ അഭിനന്ദിച്ചെന്നും കരീന പറഞ്ഞു. താൻ ഉടൻ തന്നെ ചിത്രം കാണുമെന്നും കരീന കൂട്ടിച്ചേർക്കുന്നു. 

'കങ്കണയൊരു മികച്ച അഭിനേത്രിയാണ്. എനിക്കവളെ ഇഷ്ടമാണ്, ഞാൻ അവരെ ആരാധിക്കുന്നു', കരീന പറഞ്ഞു. തന്നെയും തന്റെ സിനിമയെയും ബോളിവുഡ് വേണ്ടരീതിയിൽ പരിഗണിക്കുന്നില്ലെന്ന് അടുത്തിടെ കങ്കണ ആരോപിച്ചിരുന്നു. ഇൻഡസ്ട്രിയിലെ ആളുകൾ ഈ സിനിമയ്ക്കെതിരെ സംഘടിക്കുകയാണ‌െന്നും ഒന്നും തന്നെ പറയാതെ അവർ ചിത്രത്തെ അവഗണിക്കുകയാണെന്നുമാണ് കങ്കണയുടെ ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com