ശ്രീദേവി വിടപറഞ്ഞിട്ട് ഒരു വര്‍ഷം; താരത്തിന്റെ സാരി ലേലം ചെയ്തു; പണം ജീവകാരുണ്യപ്രവര്‍ത്തനത്തിന്

മജന്ത ബോര്‍ഡറും വെള്ളയില്‍ കറുത്ത വരകളുമുള്ള കോട്ട സാരി 1.30 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്
ശ്രീദേവി വിടപറഞ്ഞിട്ട് ഒരു വര്‍ഷം; താരത്തിന്റെ സാരി ലേലം ചെയ്തു; പണം ജീവകാരുണ്യപ്രവര്‍ത്തനത്തിന്

ബോളിവുഡ് താരറാണി ശ്രീദേവിയുടെ സാരി ലേലം ചെയ്തു. ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് സാരി ലേലം ചെയ്തത്. താര്തതിന്റെ ഏറ്റവും പ്രീയപ്പെട്ട കോട്ട സാരികളില്‍ ഒന്നാണ് ലേലത്തിന് വെച്ചത്. ഒന്നര ലക്ഷം രൂപയ്ക്കാണ് സാരി ലേലത്തില്‍ പോയത്. ലേലം ചെയ്തു കിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ഭര്‍ത്താവ് ബോണി കപൂറിന്റേയും കുടുംബത്തിന്റേയും തീരുമാനം.

'ബീയിങ് ജോര്‍ജ്യസ് വിത്ത് ശ്രീദേവി' എന്ന് പേരില്‍ വെബ്‌സൈറ്റിലൂടെയാണ് സാരി ലേലത്തിന് വെച്ചത്. മജന്ത ബോര്‍ഡറും വെള്ളയില്‍ കറുത്ത വരകളുമുള്ള കോട്ട സാരി 1.30 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. 40000 രൂപ മുതലാണ് ലേലം ആരംഭിച്ചത്. സാരിയുടെ ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് നല്‍കാനാണ് തീരുമാനം.

ഇന്ന് ശ്രീദേവി വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. 2018 ഫെബ്രുവരി 24നാണ് ദുബായില്‍ വച്ച് ശ്രീദേവി അന്തരിച്ചത്. അനന്തിരവന്റെ വിവാഹാഘോഷങ്ങള്‍ക്കായി ദുബായിലെത്തിയ താരത്തെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വലിയ വിവാദങ്ങളാണ് താരത്തിന്റെ മരണം സൃഷ്ടിച്ചത്. എന്നാല്‍ ദുബായ് പൊലീസ് തന്നെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com