ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു ; മികച്ച സഹനടി റജീന കിം​ഗ്

ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. അവതാരകനില്ലാതെയാണ് ഇത്തവണത്തെ ഓസ്കര്‍ പ്രഖ്യാപനം
ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു ; മികച്ച സഹനടി റജീന കിം​ഗ്

ലോസ് എഞ്ചൽസ് : തൊണ്ണൂറ്റിയൊന്നാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ആദ്യ പുരസ്കാരം റജീന കിം​ഗ് നേടി. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് റജീന സ്വന്തമാക്കിയത്. ചിത്രം ഈഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്ക്. മികച്ച ഡോക്യുമെന്ററി(ഫീച്ചർ) ഫ്രീ സോളോ ( അമേരിക്ക). മികച്ച ചമയം, കേശാലങ്കാരം എന്നി വിഭാ​ഗങ്ങളിലെ പുരസ്കാരം വൈസ് എന്ന ചിത്രം നേടി. ​ഗ്രെ​ഗ് ക്യാനം, കേ്റ്റ് ബിസ്കോ, പെട്രീഷ്യ ഡിഹാനെ എന്നിവർക്കാണ് പുരസ്കാരം. 

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം റൂത്ത് കാർട്ടർ നേടി. ചിത്രം ബ്ലാക്ക് പാന്തർ.  മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഹനാ ബീച്ച്ലർ ചിത്രം ബ്ലാക്ക് പാന്തർ. മികച്ച ക്യാമറാമാൻ അൽഫോൺസോ ക്വാറോൺ. ചിത്രം റോമ. 

അവതാരകനില്ലാതെയാണ് ഇത്തവണത്തെ ഓസ്കര്‍ പ്രഖ്യാപനം.1989 ന് ശേഷം ഇത് ആദ്യമായിട്ടാണ് അവതാരകനില്ലാതെ ഓസ്കര്‍ പ്രഖ്യാപിക്കുന്നത്.അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഓസ്‌കാര്‍ അവാര്‍ഡ്. 

ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ദ ഫേവറിറ്റും റോമയും തമ്മിലാണ് കടുത്ത മത്സരം. നെറ്റ് ഫ്ലിക്സ് ചിത്രമാണ് റോമ. ആദ്യമായാണ് ഓസ്കര്‍ രംഗത്ത് നെറ്റ് ഫ്ലിക്സ് ചിത്രം ഇടം പിടിക്കുന്നത്. കോമിക് പുസ്തകത്തെ ആധാരമാക്കിയുള്ള ബ്ലാക്ക് പാന്തറിന് ഏഴ് നോമിനേഷനുകളുണ്ട്.  ജനപ്രീതിയില്‍ മുമ്പിലുള്ള ബ്ലാക്ക് ലാൻസ്മാൻ, ബൊഹീമിയൻ റാപ്സഡി, എ സ്റ്റാർ ഈസ് ബോൺ, വൈസ് തുടങ്ങിയ ചിത്രങ്ങളും പുരസ്കാരത്തിനായി മൽസരരം​ഗത്തുണ്ട്.

ഇത്തവണ ഇന്ത്യൻ സിനിമകളോ കലാകാരൻമാരോ മത്സരരംഗത്ത് ഇല്ല. എന്നാല്‍ ഇന്ത്യ പശ്ചാത്തലമായുള്ള ഡോക്യുമെന്ററിയായ പിരീഡ് എൻഡ് ഓഫ് സെൻടൻസ് മത്സരരംഗത്തുണ്ട്. ഇറാനിയന്‍ ചലച്ചിത്രകാരിയായ റെയ്കയാണ് ഡോക്യുമെന്ററിയുടെ സംവിധായിക.  നിർധനരായ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ എത്തിക്കുന്ന ഉത്തർപ്രദേശിലെ വനിതാകൂട്ടായ്മയെ കുറിച്ചാണ് ഈ ഡോക്യുമെന്ററി സംസാരിക്കുന്നത്.

ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ചാണ് നടന്നത്. ചലച്ചിത്ര മേഖലയിലെ 8000 പേരാണ് മികച്ച സിനിമാ പ്രവര്‍ത്തകരെ കണ്ടെത്താന്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.  കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അവസാന തീയതി. ഇത്തവണ 7902 പേരാണ് നിര്‍ണ്ണായകമായ വോട്ട് ചെയ്തിരിക്കുന്നത്.

കെവിൻ ഹാർട്ട്നെ ആയിരുന്നു ഇത്തവണ ചടങ്ങിൽ അവതാരകനായി തീരുമാനിച്ചിരുന്നത്. എന്നാൽ സ്വ വർഗ്ഗാനുരാഗികൾക്ക് എതിരെയുള്ള ഇദ്ദേഹത്തിന്റെ പഴയ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ വലിയ വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ കെവിന്‍ ഹാര്‍ട്ടന്‍ പിന്മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com