മികച്ച ഭര്‍ത്താവാകാനുള്ള പൊടിക്കൈ നിര്‍ദ്ദേശിക്കാമോയെന്ന് രണ്‍വീര്‍, ഒരൊറ്റ കാര്യം ശ്രദ്ധിച്ചാല്‍ മാജിക് കാണാമെന്ന് കരീന (വീഡിയോ) 

ദീപികയുടെ മികച്ച ഭര്‍ത്താവായിരിക്കാന്‍ തനിക്ക് കുറച്ച് ടിപ്‌സ് പറഞ്ഞുതരണമെന്നായിരുന്നു രണ്‍വീറിന്റെ ആവശ്യം
മികച്ച ഭര്‍ത്താവാകാനുള്ള പൊടിക്കൈ നിര്‍ദ്ദേശിക്കാമോയെന്ന് രണ്‍വീര്‍, ഒരൊറ്റ കാര്യം ശ്രദ്ധിച്ചാല്‍ മാജിക് കാണാമെന്ന് കരീന (വീഡിയോ) 

മികച്ച ഭര്‍ത്താവാകാനുള്ള വിദ്യകള്‍ പങ്കുവയ്ക്കാമോയെന്ന് നടി കരീന കപൂറിനോട് ചോദിക്കുന്ന രണ്‍വീര്‍ സിങ്ങിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കരീന അവതരിപ്പിക്കുന്ന ഏറ്റവും പുതിയ റേഡിയോ ഷോ വാട്ട് വുമന്‍ വാണ്ട് എന്ന പരിപാടിയിലാണ് രണ്‍വീര്‍ കരീനയോട് സഹായം ചോദിച്ചിരിക്കുന്നത്. ദീപികയുടെ മികച്ച ഭര്‍ത്താവായിരിക്കാന്‍ തനിക്ക് കുറച്ച് ടിപ്‌സ് പറഞ്ഞുതരണമെന്നായിരുന്നു രണ്‍വീറിന്റെ ആവശ്യം. 

എന്നാല്‍ രണ്‍വീര്‍ ദീപികയെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് രാജ്യം മുഴുവന്‍ കാണുന്നതാണെന്നും അതുകൊണ്ട് താരത്തിന് ഒരു ഉപദേശത്തിന്റെയും ആവശ്യമില്ലെന്നായിരുന്നു കരീനയുടെ മറുപടി. ഒടുവില്‍ ഒരു ടിപ് നല്‍കാന്‍ കരീന തയ്യാറായി. പരീക്ഷിച്ചുനോക്കിയാന്‍ മാജിക് കാണാന്‍ കഴിയും എന്ന് പറഞ്ഞാണ് കരീന ഇത് പങ്കുവച്ചത്. രണ്ടുപേരും പരസ്പരം കുറച്ച് സ്‌പേസ് നല്‍കണമെന്നാണ് കരീന പറഞ്ഞത്. അതോടെ എല്ലാ കാര്യങ്ങളും ശരീയായി നടക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com