ഭക്ഷണശാലയിലെ മെനുവില്‍ 'ദീപിക പദുക്കോണ്‍ ' ദോശയും! ഇതില്‍പ്പരം എന്ത് ഹാപ്പി ന്യൂ ഇയറെന്ന് നടി 

പുതുവര്‍ഷം തുടങ്ങാന്‍ ഇതില്‍പരം മികച്ച വഴിയുണ്ടോ എന്ന് ചോദിച്ചാണ് ദീപിക ചിത്രം പങ്കുവച്ചത്
ഭക്ഷണശാലയിലെ മെനുവില്‍ 'ദീപിക പദുക്കോണ്‍ ' ദോശയും! ഇതില്‍പ്പരം എന്ത് ഹാപ്പി ന്യൂ ഇയറെന്ന് നടി 

സ്വന്തം പേരില്‍ ഓസ്റ്റിനിലെ ഹോട്ടലില്‍ ഒരു വിഭവം തന്നെ കണ്ടെത്തിയതാണ് 2019ല്‍ ആരാധകരുമായി നടി ദീപിക പദുക്കോണ്‍ പങ്കുവച്ച സന്തോഷം. ടെക്‌സസില്‍ നിന്നുള്ള ദീപികയുടെ ആരാധകനാണ് റെസ്റ്റോറന്റ് മെനുവില്‍ താരത്തിന്റെ പേരിലുള്ള വിഭവമുണ്ടെന്ന് അറിയിച്ചത്. 

ഓസ്റ്റിനില്‍ ആളുകള്‍ കഴിക്കുന്നത് ദീപിക പദുക്കോണ്‍ ദോശ എന്നാണ് ആരാധകന്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ തന്റെ പേരിലെ വിഭവം കണ്ടെത്തിയ ദീപിക വളരെയധികം സന്തോഷത്തോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്. പുതുവര്‍ഷം തുടങ്ങാന്‍ ഇതില്‍പരം മികച്ച വഴിയുണ്ടോ എന്ന് ചോദിച്ചാണ് ദീപികയും ചിത്രം പങ്കുവച്ചത്. 

ഇതിന് കമന്റായി മറ്റൊരു സന്തോഷവും താരത്തിനായി കരുതിവച്ചിരുന്നു. പൂനെയിലെ ഒരു റെസ്റ്റോറന്റില്‍ പൊറോട്ട അടങ്ങിയ താലി വിഭവത്തിനും ദീപികയെന്നാണ് പേരെന്ന് മറ്റൊരു ആരാധകന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com