''കറുത്തവര്‍ ക്രൂരന്‍മാരും വിഡ്ഡികളും'': മമ്മൂട്ടിച്ചിത്രത്തെ വിമര്‍ശിച്ച് അരുന്ധതി റോയ്

മമ്മൂട്ടി നായകനായെത്തിയ 'അബ്രഹാമിന്റെ സന്തതികള്‍' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതി എടുത്ത് പറഞ്ഞാണ് അരുന്ധതി റോയ്യുടെ വിമര്‍ശനം.
''കറുത്തവര്‍ ക്രൂരന്‍മാരും വിഡ്ഡികളും'': മമ്മൂട്ടിച്ചിത്രത്തെ വിമര്‍ശിച്ച് അരുന്ധതി റോയ്

ലച്ചിത്ര, സാഹിത്യ ലോകത്തെ വംശീയതക്കെതിരെ തുറന്നടിച്ച് എഴുത്തുകാരി അരുന്ധതി റോയ്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ 'അബ്രഹാമിന്റെ സന്തതികള്‍' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതി എടുത്ത് പറഞ്ഞാണ് അരുന്ധതി റോയ്യുടെ വിമര്‍ശനം. 

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. പുരോഗമനകേരളത്തില്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമ കണ്ടെന്നും ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത് എന്നും അരുന്ധതി വ്യക്തമാക്കി.

'പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണുണ്ടായത്' അരുന്ധതി റോയ് പറഞ്ഞു. ഈ ഒരവസ്ഥക്ക് സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും സമൂഹത്തില്‍ കലാകാരന്‍മാര്‍ ഉള്‍പ്പെടെ ഇങ്ങനെയാണെന്നും അവര്‍ പറയുന്നു. 

'ഇങ്ങനെയാണ് സമൂഹവും മനുഷ്യരുമെല്ലാം. കലാകാരന്മാര്‍, സംവിധായകര്‍, നടന്മാര്‍, എഴുത്തുകാര്‍ എല്ലാവരും ഇങ്ങനെയാണ്. ഇരുണ്ട നിറത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാര്‍ കളിയാക്കുന്ന അതേ ദക്ഷിണേന്ത്യക്കാരാണ് അതേ നിറത്തിന്റെ പേരില്‍ ആഫ്രിക്കന്‍ വംശജരെ കളിയാക്കുന്നത്'- അരുന്ധതി റോയ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com