തലയെ കാണാൻ ​ ​ഗെയിറ്റിൽ വലിഞ്ഞുകയറിയും മതിൽ ചാടിക്കടന്നും ആരാധകർ; ആദ്യ ദിനം വിശ്വാസം കാണാൻ ആവേശം (വിഡിയോ) 

തലയെ കാണാൻ ​ ​ഗെയിറ്റിൽ വലിഞ്ഞുകയറിയും മതിൽ ചാടിക്കടന്നും ആരാധകർ; ആദ്യ ദിനം വിശ്വാസം കാണാൻ ആവേശം (വിഡിയോ) 

ആദ്യ ദിവസത്തെ ടിക്കറ്റ് നേടാനുള്ള ആരാധകരുടെ സാഹസങ്ങളാണ് വിഡിയോയിൽ

സിരുത്തൈ ശിവയും തല അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം വിശ്വാസം റിലീസിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ മാസം 14-ാം തിയതി തീയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിട്ടുള്ള ചിത്രം ആദ്യ ദിനം കാണാനുള്ള നെട്ടോട്ടമാണ് തല ആരാധകർക്കിടയിൽ കാണാൻ കഴിയുന്നത്. വിശ്വാസത്തിന്റെ മുൻകൂർ ടിക്കറ്റ് നൽകുന്ന തീയേറ്ററിന്റെ മുൻ‌വശത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  

ആദ്യ ദിവസത്തെ ടിക്കറ്റ് നേടാനുള്ള ആരാധകരുടെ സാഹസങ്ങളാണ് വിഡിയോയിൽ. ​ഗെയിറ്റിൽ വലിഞ്ഞുകയറിയും മതിൽ ചാടിക്കടന്നുമാണ് ടിക്കറ്റ് നേടാനുള്ള ഓട്ടം. അംബട്ടൂര്‍ റക്കി മള്‍ട്ടിപ്ലക്സ് തീയേറ്ററിന് മുന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് റൈറ്റ്സ് റെക്കോര്‍ഡ് വിലയ്ക്ക്‌ ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

ഡബിൾ ലുക്കിലാണ് അജിത് വിശ്വാസത്തിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും താരമെത്തുന്നു‌. ചിത്രത്തിൽ ഒരു പാട്ടും താരം ആലപിക്കുന്നുണ്ട്. നയന്‍താരയാണ് നായിക. ഇവരുടെ മകളായി മലയാള താരം അനിഘയും എത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com