സിനിമ എന്ന് പറഞ്ഞാല്‍ ഇങ്ങനെയിരിക്കും.. ഒരു മനുഷ്യന് മാത്രം ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്; വാപ്പിച്ചിയെക്കുറിച്ച് ദുല്‍ഖര്‍

അങ്ങേയറ്റം ആവേശഭരിതനായാണ് ദുല്‍ഖര്‍ എഫ്ബി പേജില്‍ കുറിച്ചതെന്ന് വരികളില്‍ നിന്ന് തന്നെ വ്യക്തമാണ്. വാപ്പിച്ചിയുടെ അഭിനയം കണ്ടിട്ട് ' ഒരു മനുഷ്യന് മാത്രം ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്
സിനിമ എന്ന് പറഞ്ഞാല്‍ ഇങ്ങനെയിരിക്കും.. ഒരു മനുഷ്യന് മാത്രം ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്; വാപ്പിച്ചിയെക്കുറിച്ച് ദുല്‍ഖര്‍

ട്രെയിലറെന്ന് പറഞ്ഞാല്‍ ദേ ഇങ്ങനെയിരിക്കണം, സിനിമയും എന്നായിരുന്നു മമ്മൂട്ടി വൈഎസ്ആറായി വേഷമിടുന്ന യാത്ര'യെന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട ശേഷം ദുല്‍ഖര്‍ കുറിച്ചത്. അങ്ങേയറ്റം ആവേശഭരിതനായാണ് ദുല്‍ഖര്‍ എഫ്ബി പേജില്‍ കുറിച്ചതെന്ന് വരികളില്‍ നിന്ന് തന്നെ വ്യക്തമാണ്. വാപ്പിച്ചിയുടെ അഭിനയം കണ്ടിട്ട് ' ഒരു മനുഷ്യന് മാത്രം ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്' എന്നായിരുന്നു ഫാന്‍ബോയ് ഫസ്റ്റ് എന്ന ഹാഷ്ടാഗോടെ ഡിക്യു പങ്കുവച്ചത്.

തെലുങ്ക് രാഷ്ട്രീയത്തിലെ അതികായനായിരുന്ന വൈഎസ്ആറിന്റെ ആവേശോജ്ജ്വലമായ ജീവിത കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി റാവു, റാവു രമേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com