സിനിമയിലെ 'മുഖ്യമാണ ആളെ' പരിചയപ്പെടുത്തി ദുല്‍ഖര്‍; ആരാധകരെ ഞെട്ടിച്ച വീഡിയോ

സഹതാരം രക്ഷനൊപ്പമാണ് ദുല്‍ഖര്‍ സര്‍പ്രൈസ് പൊളിച്ചത്
സിനിമയിലെ 'മുഖ്യമാണ ആളെ' പരിചയപ്പെടുത്തി ദുല്‍ഖര്‍; ആരാധകരെ ഞെട്ടിച്ച വീഡിയോ

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2018. ബോളിവുഡ് അരങ്ങേറ്റംകുറിക്കാനും മികച്ച നിരവധി സിനിമകളില്‍ അഭിനയിക്കാനും താരത്തിന് സാധിച്ചു. എന്നാല്‍ ഡിക്യു ഫാന്‍സിന് ചെറിയ നിരാശയുണ്ട്. കഴിഞ്ഞ വര്‍ഷം താരത്തിന്റേതായി ഒരൊറ്റ ചിത്രം പോലും പുറത്തിറങ്ങിയിട്ടില്ല. പുതുവര്‍ഷത്തിലും ഇതര ഭാഷ ചിത്രങ്ങളുടെ തിരക്കിലാണ് താരം. ഹിന്ദിയിലെ സോയ ഫാക്റ്ററും, തമിഴിലെ കണ്ണും കണ്ണും കൊള്ളയടിത്താനും അണിയറയില്‍ ഒരുങ്ങുകയാണ്. 

ദേസിംഗ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളയടിത്താനിലെ അഭിനേതാവിനെ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രമുഖ സംവിധായകന്‍ ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് സെല്‍ഫി വീഡിയോയിലൂടെ ദുല്‍ഖര്‍ പറഞ്ഞത്. സഹതാരം രക്ഷനൊപ്പമാണ് ദുല്‍ഖര്‍ സര്‍പ്രൈസ് പൊളിച്ചത്. തമിഴില്‍ വളരെ രസകരമായാണ് ദുല്‍ഖര്‍സംസാരിക്കുന്നത്. 

കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തില്‍ റിതു വര്‍മ്മയാണ് നായികയായി എത്തുന്നത്. വിജയ് ടിവിയിലെ അവതാരകനായി രക്ഷന്‍ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിന് മുന്‍പ് രക്ഷനെ അവതരിപ്പിച്ചതും ദുല്‍ഖര്‍ തന്നെയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com