റാണ് ദഗ്ഗുബട്ടി കേരള കാടുകളിൽ; ഹാത്തി മേരേ സാത്തി ചിത്രീകരണം തുടങ്ങി 

1971ല്‍ ഹാത്തി മേരേ സാത്തി എന്ന പേരിൽ തന്നെ പുറത്തിറങ്ങിയ സിനിമയ്ക്കുള്ള ആദരമായാണ് ഈ ചിത്രം ഒരുക്കുന്നത്
റാണ് ദഗ്ഗുബട്ടി കേരള കാടുകളിൽ; ഹാത്തി മേരേ സാത്തി ചിത്രീകരണം തുടങ്ങി 

ബാഹുബലിയിൽ പ്രഭാസിന്റെ വില്ലനായി വിസ്മയിപ്പിച്ച് ആരാധക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടൻ റാണ് ദഗ്ഗുബട്ടി. കേരളത്തിലുൾപ്പെടെ നിരവധി ആരാധകരുള്ള തെലുങ്ക് താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാത്തി മേരേ സാത്തിയുടെ ഷൂട്ടിങ് തിരക്കുകളിലാണ്. ചിത്രീകരണത്തിനായി കേരളത്തിലാണ് താരമിപ്പോൾ.

കേരളത്തിലെ കാടുകളിൽ എന്ന് കുറിച്ചുകൊണ്ട് ഷൂട്ടിങ് ലൊക്കേഷന്റെ ചിത്രം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് ചിത്രീകരണം പുരോ​ഗമിക്കുന്നത്. ഇവിടെനിന്നുള്ള ഒരു കാടിന്റെ ചിത്രമാണ് താരം ആരാധകരുമായി പങ്കുവച്ചതും. ഒന്നരലക്ഷത്തിലധികം ലൈക്കുകൾ ചിത്രത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. 

1971ല്‍ ഹാത്തി മേരേ സാത്തി എന്ന പേരിൽ തന്നെ പുറത്തിറങ്ങിയ സിനിമയ്ക്കുള്ള ആദരമായാണ് ഈ ചിത്രം ഒരുക്കുന്നത്. പ്രഭു സോളമനാണ് ചിത്രത്തിന്റെ സംവിധാനം. മനുഷ്യനും മൃ​ഗവും തമ്മിലുള്ള ബന്ധം പ്രമേയമാക്കിയ 1971ലെ ചിത്രം ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പുറത്തിറങ്ങിയത്. 

തെലുങ്കിന് പുറമേ ഹിന്ദി, തമിഴ് ഭാഷകളിലുമായാണ് ചിത്രമൊരുങ്ങുന്നത്. തമിഴില്‍ കാടനെന്നും തെലുങ്കില്‍ ആരണ്യ എന്നുമാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റേ പേര് പുറത്തുവിട്ടിട്ടില്ല. പുല്‍കിത് സാമ്രാത്, സോയ ഹുസൈന്‍, കല്‍കി കൊച്ച്‌ലിന്‍ തുടങ്ങിയവരും ഹിന്ദിയിൽ അഭിനയിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com