'അവളുടെ വലിയ ആഗ്രഹമാണ്, ഇനി അത് പൂര്‍ത്തിയാക്കാന്‍ അജിത്തിന് മാത്രമേ സാധിക്കൂ'; ശ്രീദേവിയുടെ സ്വപ്‌നത്തെക്കുറിച്ച് ബോണി കപൂര്‍

'അവളുടെ വലിയ ആഗ്രഹമാണ്, ഇനി അത് പൂര്‍ത്തിയാക്കാന്‍ അജിത്തിന് മാത്രമേ സാധിക്കൂ'; ശ്രീദേവിയുടെ സ്വപ്‌നത്തെക്കുറിച്ച് ബോണി കപൂര്‍

ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ അമിതാഭ് ബച്ചന്‍ ചിത്രം പിങ്കിന്റെ തമിഴ് റീമേക്കിലാണ് അജിത്ത് പ്രധാന വേഷത്തില്‍ എത്തുന്നത്


'തമിഴ് നടന്‍ അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവി വളരെ അധികം ആഗ്രഹിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമാവുകയാണ്. അവളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അജിത്തിന് മാത്രമേ ഇനി സാധിക്കൂ.' ബോണി കപൂറിന്റെ വാക്കുകളില്‍ തന്റെ പ്രിയതമയുടെ സ്വപ്‌നം പൂര്‍ത്തിയാകാന്‍ പോകുന്നതിന്റെ എല്ലാ സന്തോഷവുമുണ്ടായിരുന്നു. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ അമിതാഭ് ബച്ചന്‍ ചിത്രം പിങ്കിന്റെ തമിഴ് റീമേക്കിലാണ് അജിത്ത് പ്രധാന വേഷത്തില്‍ എത്തുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവും പ്രമുഖ നിര്‍മാതാവുമായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. 

തീയെറ്ററില്‍ വലിയ വിജയമായിക്കൊണ്ടിരിക്കുന്ന തലയുടെ വിശ്വാസം കാണാനായി ചെന്നൈയില്‍ എത്തിയ ബോണി കപൂര്‍ ശ്രീദേവിയുടെ ആഗ്രഹത്തെക്കുറിച്ചും പിങ്കിനെക്കുറിച്ചും പറയുകയായിരുന്നു. പിങ്കിന്റെ റീമേക്കില്‍ അജിത് അഭിനയിക്കാം എന്ന് സമ്മതിച്ചപ്പോള്‍ തങ്ങളുടെ വീട്ടില്‍ വലിയ ആഘോഷങ്ങള്‍ ഒരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ആഗ്രഹം പൂര്‍ത്തിയാവുന്നത് അവള്‍ എവിടെയെങ്കിലും ഇരുന്ന് കാണുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ പിങ്കില്‍ തപ്‌സി പാനുവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എച്ച് വിനോദാണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com