'ഫാന്‍സിന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനമില്ലാതെയും നല്ല സിനിമയുണ്ടാക്കാം'; ജോസഫിനെ പുകഴ്ത്തി ശ്രീകുമാരന്‍ തമ്പി

'അതി മനോഹരമായ ഒരു കൊച്ചു 'വലിയ' സിനിമ'
'ഫാന്‍സിന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനമില്ലാതെയും നല്ല സിനിമയുണ്ടാക്കാം'; ജോസഫിനെ പുകഴ്ത്തി ശ്രീകുമാരന്‍ തമ്പി

2018 ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്. വലിയ കോലാഹലങ്ങളില്ലാതെ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമാണ് നേടിയത്. സിനിമ മികച്ചതാണെങ്കില്‍ നായകനാരെന്നു പോലും നോക്കാതെ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവായി മാറിയ ചിത്രമാണിത്. 

ഇപ്പോല്‍ ജോസഫിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. അതിമനോഹരമായ ഒരു കൊച്ചു 'വലിയ' സിനിമയാണ് ജോസഫെന്നാണ് അദ്ദേഹം പറയുന്നത്. ഫാന്‍സ് അസോസിയേഷന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനങ്ങള്‍ ഇല്ലാതെയും കോടികള്‍ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ച ജോജുവിനും എം. പത്മകുമാറിനും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. മെലഡി എന്താണെന്ന് കാണിച്ചു തന്നതിന് പുതിയ സംവിധായകനേയും അദ്ദേഹം പുകഴ്ത്തി.

ശ്രീകുമാരന്‍ തമ്പിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ ജോസഫ് എന്ന സിനിമ കണ്ടത് .അതി മനോഹരമായ ഒരു കൊച്ചു 'വലിയ' സിനിമ'. വലിയ താരങ്ങള്‍ അഭിനയിക്കുന്ന 'വലിയ' സിനിമകളില്‍ കൊച്ചു വേഷങ്ങളില്‍ ഞാന്‍ ജോജുവിനെ കണ്ടിട്ടുണ്ട് സ്‌നേഹപൂര്‍വം ശ്രദ്ധിച്ചിട്ടുണ്ട് . കൊടിയ നഷ്ടം നിമിത്തം നിര്‍മ്മാണ രംഗത്തു നിന്നു മാറി നില്‍ക്കുന്നതു കൊണ്ട് അതു മനസ്സില്‍ സൂക്ഷിക്കുക മാത്രം ചെയ്തു . പത്മകുമാര്‍ മികച്ച സംവിധായകനാണ് . കൃത്യതയാണ് ആ സൃഷ്ടിയുടെ പ്രധാന ഗുണം. ഫാന്‍സ് അസോസിയേഷന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനങ്ങള്‍ ഇല്ലാതെയും കോടികള്‍ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ച ജോജുവിനും എം. പത്മകുമാറിനും അഭിനന്ദനം ...അഭിനന്ദനം , പുതിയസംഗീതസംവിധായകനും എന്റെസ്വീകരണം. മെലഡി എന്താണെന്നു കാണിച്ചു തന്നതിന് ....സിനിമയോട് സ്‌നേഹമുള്ളവര്‍ ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com