ഗീതു മോഹന്‍ദാസ് ചിത്രത്തെ പിന്തുണച്ച് മഞ്ജു വാര്യറുടെ പോസ്റ്റ്; പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാല്‍- മഞ്ജു താരജോഡിയില്‍ പിറന്ന തന്റെ ആദ്യ ചിത്രമായ ഒടിയന് പിന്തുണ കൊടുത്തില്ലെന്ന ശ്രീകുമാറിന്റെ ആരോപണത്തിന്റെ തുടര്‍ച്ചയാണ് പുതിയ വിവാദം
ഗീതു മോഹന്‍ദാസ് ചിത്രത്തെ പിന്തുണച്ച് മഞ്ജു വാര്യറുടെ പോസ്റ്റ്; പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍

ഗീതു മോഹന്‍ദാസിന്റെ പുതിയ ചിത്രത്തിന് ആശംസ അറിയിച്ച മഞ്ജു വാര്യരെ വിമര്‍ശിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന മൂത്തോന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിന് ശ്രീകുമാര്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മോഹന്‍ലാല്‍- മഞ്ജു താരജോഡിയില്‍ പിറന്ന തന്റെ ആദ്യ ചിത്രമായ ഒടിയന് പിന്തുണ കൊടുത്തില്ലെന്ന ശ്രീകുമാറിന്റെ ആരോപണത്തിന്റെ തുടര്‍ച്ചയാണ് പുതിയ വിവാദം. 

മൂത്തോന്റെ ടീസര്‍ റിലീസ് പ്രഖ്യാപിക്കുന്ന നിവിന്‍ പോളിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് മഞ്ജു ആശംസ നേര്‍ന്നു. തന്റെ ഉറ്റ സുഹൃത്തായ ഗീതുവിനും, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റ്. ഇതിന് പരിഹാസ രൂപത്തിലാണ് ശ്രീകുമാര്‍ മറുപടി നല്‍കിയത്. 

'ഇപ്പോഴേ സിനിമയെ പിന്തുണച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നു. വലിയ കാര്യം.' ഇങ്ങനെയായിരുന്നു ശ്രീകുമാറിന്റെ കമന്റ്. എന്നാല്‍ സംവിധായകനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഒടിയനെ പിന്തുണച്ച് മഞ്ജു വാര്യര്‍ നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ഇന്റര്‍വ്യൂ നല്‍കുകയും പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടും എന്തിനാണ് ഇത്തരത്തില്‍ പരിഹസിക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. വിമര്‍ശനം രൂക്ഷമായതോടെ ശ്രീകുമാര്‍ മറ്റൊരു കമന്റിട്ടു. എന്നാല്‍ ഇത്തവണ കുറച്ച് മയപ്പെടുത്തിയായിരുന്നു കമന്റ്. 

'ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്' എന്തായാലും മഞ്ജുവാര്യരെ അനാവശ്യമായി പ്രതിചേര്‍ക്കുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ഒടിയനെതിരേ നടന്ന സൈബര്‍ ആക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാതിരുന്ന മഞ്ജുവിനെ ശ്രീകുമാര്‍ മേനോന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആപത്ത് ഘട്ടങ്ങളില്‍ മഞ്ജു കൈവിട്ട് കളയുന്നു എന്നായിരുന്നു പ്രധാന ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com