ശില്‍പ ഷെട്ടി മുതല്‍ ഭാവനയും മീര നന്ദനും വരെ, മുന്‍കാല ചിത്രങ്ങളെ പ്രണയിച്ച് നായികമാര്‍; വൈറലായി #10ഇയര്‍ചലഞ്ച്  

ഭാവന, മീര നന്ദന്‍, ശ്രിന്ദ, അഹാന കൃഷ്ണ, ശാലിന്‍ സോയ, സരയൂ തുടങ്ങിയ താരങ്ങള്‍ ഇതിനോടകം മുന്‍കാല ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേര്‍ത്ത് പങ്കുവച്ച് ചലഞ്ചില്‍ പങ്കെടുത്തുകഴിഞ്ഞു
ശില്‍പ ഷെട്ടി മുതല്‍ ഭാവനയും മീര നന്ദനും വരെ, മുന്‍കാല ചിത്രങ്ങളെ പ്രണയിച്ച് നായികമാര്‍; വൈറലായി #10ഇയര്‍ചലഞ്ച്  

ന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്കിടയില്‍ വൈറലായ ഏറ്റവും പുതിയ ചലഞ്ചാണ് #10ഇയര്‍ ചലഞ്ച്. ഈ വര്‍ഷത്തെ ആദ്യത്തെ ചലഞ്ചായതുകൊണ്ടുതന്നെ വിടാതെ പിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 10വര്‍ഷം മുമ്പത്തെ ചിത്രവും നിലവിലെ ചിത്രവും ചേര്‍ത്ത് പങ്കുവയ്ക്കുന്നതാണ് ഈ പുതിയ ചലഞ്ച്. 10ഇയല്‍ ചലഞ്ച് എന്ന ഹാഷ്ടൊഗോടു ചേര്‍ത്താണ് ചിത്രം പങ്കുവയ്‌ക്കേണ്ടത്. 

ബോളിവുഡ് താരങ്ങളായ ശില്‍പ ഷെട്ടി, സോനം കപൂര്‍, ബിപാഷ ബസു, ഇഷ ഡിയോള്‍, ദിയ മിര്‍സ തുടങ്ങിയവര്‍ ചലഞ്ച് ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. 

മലയാളത്തിലെ സെലിബ്രിറ്റികള്‍ക്കിടയിലും ചലഞ്ച് ആവേശമുയര്‍ത്തിയിട്ടുണ്ട്. ഭാവന, മീര നന്ദന്‍, ശ്രിന്ദ, അഹാന കൃഷ്ണ, ശാലിന്‍ സോയ, സരയൂ തുടങ്ങിയ താരങ്ങള്‍ ഇതിനോടകം മുന്‍കാല ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേര്‍ത്ത് പങ്കുവച്ച് ചലഞ്ചില്‍ പങ്കെടുത്തുകഴിഞ്ഞു.

ടെലിവിഷന്‍ അവതാരകരായ ശില്‍പ ബാല, പേളി മാണി, വ്‌ളോഗര്‍ ലക്ഷ്മി, ഗായിക അമൃത സുരേഷ് എന്നിവരും ചലഞ്ചില്‍ പങ്കെടുത്ത് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com