ടീനേജ് പ്രണയവുമായി വീണ്ടും കമല്‍; ശ്രദ്ധേയമായ വേഷത്തില്‍ വിനായകന്‍

കമല്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലക്ഷ്വദ്വീപാണ്
ടീനേജ് പ്രണയവുമായി വീണ്ടും കമല്‍; ശ്രദ്ധേയമായ വേഷത്തില്‍ വിനായകന്‍

വീണ്ടും ടീനേജ് പ്രണയകഥയുമായി സംവിധായകന്‍ കമല്‍.  നിറം, സ്വപ്‌നക്കൂട് തുടങ്ങി ഒട്ടനവധി പ്രണയചിത്രങ്ങള്‍ സമ്മാനിച്ച കമലിന്റെ മറ്റൊരു പ്രണയകഥയുമായാണ് എത്തുന്നത്. കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍ ശ്രദ്ധേയമായ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്ത മാസം ചിത്രീകരണം ആംരഭിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളാണ് നായിക, നായകന്മാരായി എത്തുന്നത്. സിനിമയിലെ വിനായകന്റെ കഥാപാത്രം എന്താണെന്നുള്ളത് വ്യക്തമല്ല. കമല്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലക്ഷ്വദ്വീപാണ്. കൊച്ചിയിലും കുറച്ച് ദിവസം ഷൂട്ടിംഗ് ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

1995 ല്‍ റിലീസിനെത്തിയ മാന്ത്രികത്തിലൂടെയാണ് വിനായകന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീടിങ്ങോട്ട് സഹനടനായും വില്ലനായും ഒട്ടനവധി സിനിമകളില്‍ വിനായകന്‍ അഭിനയിച്ചിരുന്നു. 2016 ലായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാട്ടം തിയറ്ററുകളിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനടക്കം നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിലെ വിനാകന്റെ കഥാപാത്രമായ ഗംഗാധരന്‍ എന്ന ഗംഗയായിരുന്നു ശ്രദ്ധേയം. ഈ ഒറ്റ കഥാപാത്രത്തിലൂടെ വിനായകന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com