'ഐശ്വര്യയുടെ ഈ സ്വഭാവം ഒട്ടും സഹിക്കാനാവില്ല'; തുറന്നുപറഞ്ഞ് അഭിഷേകും സഹോദരി ശ്വേതയും 

അമ്മ ജയ ബച്ചനെയാണോ ഭാര്യയെയാണോ കൂടുതല്‍ പേടി എന്ന ചോദ്യത്തിന് മുന്നിലാണ് അഭിഷേക് കൂടുതല്‍ വിയര്‍ത്തത്
'ഐശ്വര്യയുടെ ഈ സ്വഭാവം ഒട്ടും സഹിക്കാനാവില്ല'; തുറന്നുപറഞ്ഞ് അഭിഷേകും സഹോദരി ശ്വേതയും 

ച്ചന്‍ കുടുംബത്തിലെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന വിഷയങ്ങളാണ്. അഭിഷേക് ബച്ചനും സഹോദരി ശ്വേത ബച്ചനും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ കാര്യങ്ങളാണ് ബോളിവുഡ് വാര്‍ത്താ കോളങ്ങളില്‍ നിറയുന്നത്. സംവിധായകനും ബാല്യകാലസുഹൃത്തുമായ കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അഭിമുഖത്തില്‍ ഐശ്വര്യയെക്കുറിച്ചുള്ള ഇരുവരുടെയും പരാമര്‍ശമാണ് ശ്രദ്ധനേടിയിരിക്കുന്നത്. 

അഭിഷേകിനെ മനസിലാക്കാന്‍ കഴിയുന്ന ഒരാളാണ് ഐശ്വര്യയെന്നാണ് ശ്വേതയുടെ വാക്കുകള്‍. ഐശ്വര്യ ഒരു ശക്തയായ വനിതയാണെന്നും അതിശയകരമായ രീതിയിലാണ് അമ്മയുടെ റോള്‍ ഐശ്വര്യ കൈകാര്യം ചെയ്യുന്നതെന്നും ശ്വേത പറഞ്ഞു. പക്ഷെ ഫോണ്‍ വിളിച്ചാല്‍ തിരിച്ചുവിളിക്കാത്ത ഐശ്വര്യയുടെ സ്വഭാവത്തോട് എതിര്‍പ്പുണ്ടെന്നും ശ്വേത പറഞ്ഞു. സമയനിഷ്ട പാലിക്കാത്ത ഐശ്വര്യയുടെ സ്വഭാവത്തെയും ശ്വേത വിമര്‍ശിച്ചു.

ഐശ്വര്യയില്‍ ഒട്ടും ഇഷ്ടമില്ലാത്തവ എന്താണെന്ന കരണിന്റെ ചോദ്യത്തിന് ഭാര്യയുടെ പാക്കിങ് ആണ് ഒട്ടും താങ്ങാനാവാത്തത് എന്നായിരുന്നു അഭിഷേകിന്റെ മറുപടി. 

എന്നാല്‍ അമ്മ ജയ ബച്ചനെയാണോ ഭാര്യയെയാണോ കൂടുതല്‍ പേടി എന്ന ചോദ്യത്തിന് മുന്നിലാണ് അഭിഷേക് കൂടുതല്‍ വിയര്‍ത്തത്. അമ്മയെയാണ് കൂടുതല്‍ പേടി എന്ന് മറുപടി പറഞ്ഞെങ്കിലും അത് തെറ്റാണെന്ന് ശ്വേത ഇടയില്‍കേറി പറഞ്ഞു. ഒടുവില്‍ ഇത് തനിക്കുള്ള ചോദ്യമാണ് ശ്വേത മറുപടി പറയണ്ടെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു അഭിഷേക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com