രാഷ്ട്രീയ പ്രവേശനം?; തുറന്നുപറഞ്ഞ് അജിത്തിന്റെ കുറിപ്പ് , വൈറല്‍ 

രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടുളള നടന്‍ അജിത്തിന്റെ കുറിപ്പ് വൈറല്‍
രാഷ്ട്രീയ പ്രവേശനം?; തുറന്നുപറഞ്ഞ് അജിത്തിന്റെ കുറിപ്പ് , വൈറല്‍ 

രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടുളള നടന്‍ അജിത്തിന്റെ കുറിപ്പ് വൈറല്‍. രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും ഇപ്പോള്‍ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ വോട്ട് ചെയ്യുക എന്നതിലൊതുങ്ങുന്ന രാഷ്ട്രീയ നിലപാടുകളെ തനിക്കുള്ളൂവെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ താന്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാറില്ല. മാത്രമല്ല, അവ സ്വകാര്യമായിരിക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്. തന്റെ പേരോ ചിത്രമോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ദുരുപയോഗം ചെയ്യുന്നതിനെയും അജിത്ത് കുറിപ്പിലുടെ അപലപിച്ചു. 

അജിത് ആരാധകരില്‍ പലരും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് അജിത്ത് രംഗത്തുവന്നത്. 'വ്യക്തിപരമായോ സിനിമകളിലൂടെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ നേതാവുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നു സൂചനകള്‍ നല്‍കിയിട്ടില്ല. അഭിനയം മാത്രമാണ് എന്റെ തൊഴില്‍. കുറച്ചു കൊല്ലങ്ങള്‍ മുമ്പ് ഫാന്‍ ക്ലബുകള്‍ മുഴുവന്‍ പിരിച്ചു വിട്ടത് ഇതിന്റെ പേരിലാണ്.'-അജിത്ത് കുറിച്ചു.

'എന്റെ രാഷ്ട്രീയനിലപാടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇലക്ഷന്‍ അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരം തെറ്റായ ആരോപണങ്ങള്‍ പുറത്തിറങ്ങുന്നത് തീര്‍ത്തും മോശമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ചേരാനുള്ള ഉദ്ദേശങ്ങളില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ചേര്‍ന്നു പോകുന്ന സംഘടനകളുമായി ബന്ധവും പുലര്‍ത്താറില്ല. എന്റെ ഫാന്‍സ് ക്ലബുകളും അങ്ങനെയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം' -അജിത്ത് വ്യക്തമാക്കുന്നു.

 സിനിമാതാരങ്ങളായ രജനീകാന്ത്, കമലഹാസന്‍, പ്രകാശ് രാജ് എന്നിവരും രാഷ്ട്രീയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരുന്നു. അജിത്തിനെക്കുറിച്ചാണ് പിന്നീട് അഭ്യൂഹങ്ങള്‍ പരന്നത്. ഈ പശ്ചാത്തലത്തിലാണ് അജിത്ത് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com