'സത്യത്തിനെന്നും ശരശയ്യ മാത്രം, പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയ്‌ക്കൊപ്പം'; അതൃപ്തി പങ്കുവെച്ച് ഷമ്മി തിലകന്‍

സോഷ്യല്‍ മീഡിയയിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തന്റെ തിരിച്ചു വരവ് ഷമ്മി ആരാധകരെ അറിയിച്ചത്
'സത്യത്തിനെന്നും ശരശയ്യ മാത്രം, പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയ്‌ക്കൊപ്പം'; അതൃപ്തി പങ്കുവെച്ച് ഷമ്മി തിലകന്‍


ത്ത് വര്‍ഷത്തിന് ശേഷം താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്ത് നടന്‍ ഷമ്മി തിലകന്‍. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തന്റെ തിരിച്ചു വരവ് ഷമ്മി ആരാധകരെ അറിയിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തതില്‍ അത്ര സന്തുഷ്ടവാനല്ല ഷമ്മി തിലകന്‍ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ പറയുന്നത്. 

'പത്താളം വര്‍ഷങ്ങള്‍ക്ക് ശേഷം..; അമ്മയ്‌ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം...; ക്രിഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..!' എന്ന കുറിപ്പിലാണ് ഷമ്മി തിലകന്‍ ജനറല്‍ ബോര്‍ഡി യോഗത്തില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

അച്ഛന്‍ തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധമായാണ് ഷമ്മി അമ്മയില്‍ നിന്ന് വിട്ടു നിന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ പ്രസിഡന്റായതോടെയാണ് അേേദ്ദഹം തിരികെ എത്തിയത്. തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ഈ കഴിഞ്ഞ യോഗത്തിലും ഷമ്മിയും ജോയ് മാത്യുവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിലകന്‍ അമ്മയുടെ ഭാഗം തന്നെയാണെന്നും അദ്ദേഹത്തിന്റെ വലിയ സംഭാവനകള്‍ അംഗീകരിക്കുന്നുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. തിലകനെ പുറത്തിക്കിയതല്ലെന്നും പരിഭവം കാരണം അദ്ദേഹമാണ് സംഘടന വിട്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ അധികാരസ്ഥാനത്തേക്ക് എത്തിയാല്‍ അച്ഛന് നീതി ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഷമ്മി തിലകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com