കൈയില്‍ നിറയെ വാച്ചുകള്‍, വിരലുകളില്‍ മോതിരം, രുദ്രാക്ഷം; ഭ്രാന്തനെപ്പോലെ വിജയ് സേതുപതി; അമ്പരന്ന് ആരാധകര്‍

എം. മണികണ്ഠന്‍ ഒരുക്കുന്ന കടൈസി വ്യവസായി എന്ന സിനിമയിലെ വിജയ് സേതുപതിയുടെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്
കൈയില്‍ നിറയെ വാച്ചുകള്‍, വിരലുകളില്‍ മോതിരം, രുദ്രാക്ഷം; ഭ്രാന്തനെപ്പോലെ വിജയ് സേതുപതി; അമ്പരന്ന് ആരാധകര്‍

തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയതാരമാണ് വിജയ് സേതുപതി. താരത്തിന്റെ ഓരോ സിനിമകളും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്തുവന്നിരിക്കുകയാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിപ്പിക്കുന്ന താരം ഇത്തവണയും ആരാധകരെ ഞെട്ടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. 

കാക്കമുട്ടൈ ചിത്രത്തിന്റെ സംവിധായകന്‍ എം. മണികണ്ഠന്‍ ഒരുക്കുന്ന കടൈസി വ്യവസായി എന്ന സിനിമയിലെ വിജയ് സേതുപതിയുടെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഭ്രാന്തന്‍ ലുക്കിലാണ് വിജയം സേതുപതി എത്തുന്നത്. ഒരു കൈ നിറയെ വാച്ചും വിരലുകളില്‍ മുഴുവന്‍ മോതിരങ്ങളും കഴുത്തില്‍ രുദ്രാക്ഷവും മുഷിഞ്ഞ വേഷവും അണിഞ്ഞിരിക്കുന്ന വിജയ് സേതുപതിയെയാണ് ചിത്രത്തില്‍ കാണുന്നത്. 

ആണ്ടവന്‍ കട്ടളൈ എന്ന ചിത്രത്തിനു ശേഷം മണികണ്ഠനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.റാഷി ഖന്നയാണ് നായിക. യോഗി ബാബു, പസുപതി, രവി പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങള്‍. മാനിസക നില തകര്‍ന്ന യുവാവായി വിജയ് സേതുപതി എത്തുന്നു. യോഗി ബാബുവാണ് ചിത്രത്തിലെ നായകന്‍.

കര്‍ഷകഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓരോ പ്രശ്‌നങ്ങളാല്‍ കൃഷി ഉപയോഗിച്ച് ആ ഗ്രാമം വിട്ടുപോകുന്ന കര്‍ഷകര്‍. അവസാനം അവിടെ ഒരേയൊരു കര്‍ഷകന്‍ മാത്രമാകുന്നു. വി.മണികണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ് ബി.അജിത്ത് കുമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com