ക്ലൈമാക്‌സ് എടുക്കാന്‍ തിലകന്‍ ഇല്ല, പിന്നെ നടന്നത് തട്ടിപ്പ്; തുറന്നു പറഞ്ഞ് സത്യന്‍ അന്തിക്കാട്

ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്ന സമയത്ത് തിലകന്‍ വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു
ക്ലൈമാക്‌സ് എടുക്കാന്‍ തിലകന്‍ ഇല്ല, പിന്നെ നടന്നത് തട്ടിപ്പ്; തുറന്നു പറഞ്ഞ് സത്യന്‍ അന്തിക്കാട്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് നാടോടിക്കാറ്റ്. മോഹന്‍ലാലും ശ്രീനിവാസനും തിലകനുമെല്ലാം തകര്‍ത്ത് അഭിനയിച്ച ചിത്രത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. എന്നാല്‍ ചില തട്ടിപ്പുകള്‍ നടത്തിയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് നാടോടിക്കാറ്റ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്ന സമയത്ത് തിലകന്‍ വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അതിവിദഗ്ധമായി തിലകന്റെ അസാന്നിധ്യത്തില്‍ ക്ലൈമാക്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു. മാതൃഭൂമി സ്റ്റാര്‍ സ്റ്റൈലില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

താരങ്ങളുടെ ഡേറ്റ് പ്രശ്‌നം കാരണം കുറച്ച് മാസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത് എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. തിലകന്‍ ചേട്ടന്റെ ഡേറ്റ് പ്രശ്‌നം കാരണം ക്ലൈമാക്‌സ് എടുത്തിരുന്നില്ല. അതിനിടയില്‍ തിലകന്‍ ചേട്ടന്റെ കാര്‍ ആക്‌സിഡന്റാവുകയും ഡോക്ടര്‍മാര്‍ മൂന്ന് മാസം റെസ്റ്റ് പറയുകയും ചെയ്തു. തുടര്‍ന്ന് കോഴിക്കോട് മഹാറാണിയിലെ 306 ാം നമ്പര്‍ മുറിയില്‍ ഇരുന്ന് തങ്ങള്‍ ഇതേക്കുറിച്ച് തലപുകഞ്ഞ് ആലോചിച്ചെന്നാണ് സത്യന്‍ അ്തിക്കാട് പറയുന്നത്. പ്രതിസന്ധി മറികടക്കാന്‍ രണ്ട് ദിവസം വേണ്ടി വന്നു. അവസാനം ഇങ്ങനെയാണ് പ്രശ്‌നം പരിഹരിച്ചത്. 

'പവനായിയെ കൊണ്ടുവരാന്‍ അനന്തന്‍ നമ്പ്യാര്‍ തീരുമാനിക്കുന്ന രംഗമുണ്ട്. അതാണ് ക്ലൈമാക്‌സിലേക്ക് നയിക്കുന്നത്. എന്നാല്‍ അത് ചെയ്യാന്‍ തിലകന്‍ ചേട്ടന് വരാന്‍ പറ്റില്ല. ഒടുവില്‍ അനന്തന്‍ നമ്പ്യാരുടെ സഹായിയെക്കൊണ്ട് അഡീഷ്ണലായി ഒരു ഡയലോഗ് പറയിപ്പിച്ചു. ഇനി അനന്തന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ, അതായിരുന്നു ഡയലോഗ്. അങ്ങനെ സീനുകള്‍ ഇന്റലിജന്‍ഡായി പൊളിച്ചെഴുതി. ക്ലൈമാക്‌സില്‍ അനന്തന്‍ നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീന്‍ വന്നപ്പോള്‍ കോസ്റ്റിയൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവച്ച് ആ സീന്‍ എടുത്തു. ഇതുവരെ ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, ആര്‍ക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com