'94 കിലോ ഭാരമുള്ള എന്നെ സ്‌റ്റേജില്‍ കണ്ട് ആളുകള്‍ ചിരിച്ചു, അഭിനയിക്കാനുള്ള മോഹം ഞാന്‍ ഒളിപ്പിച്ചു'; തുറന്നു പറഞ്ഞ് ബോളിവുഡ് നടി

രാമലീല, ബാജിറാവോ മസ്താനി എന്നിവയുടെ സംവിധായക സഹായിയായിരുന്നു ഷര്‍മിന്‍
'94 കിലോ ഭാരമുള്ള എന്നെ സ്‌റ്റേജില്‍ കണ്ട് ആളുകള്‍ ചിരിച്ചു, അഭിനയിക്കാനുള്ള മോഹം ഞാന്‍ ഒളിപ്പിച്ചു'; തുറന്നു പറഞ്ഞ് ബോളിവുഡ് നടി

ബോളിവുഡിലേക്ക് അരങ്ങേറാനുള്ള തയാറെടുപ്പിലാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സഹോദരി പുത്രി ഷര്‍മിന്‍ സേഗല്‍. ബന്‍സാലി നിര്‍മിക്കുന്ന ചിത്രം മലാലിലൂടെയാണ് ഷര്‍മിന്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. എന്നാല്‍ ബോളിവുഡ് സിനിമ ലോകത്തിന് അപരിചിതയല്ല ഷര്‍മിന്‍. ബന്‍സാലിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം കുട്ടിത്താരത്തിന്റേയും സാന്നിധ്യമുണ്ടായിരുന്നു. രാമലീല, ബാജിറാവോ മസ്താനി എന്നിവയുടെ സംവിധായക സഹായിയായിരുന്നു ഷര്‍മിന്‍. ചെറുപ്പത്തില്‍ ശരീരഭാരത്തിന്റെ പേരില്‍ താന്‍ അനുഭവിച്ച ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അഭിനയിക്കാനുള്ള താല്‍പ്പര്യം പോലും ഉപേക്ഷിച്ചിരുന്നു എന്നാണ് ഷര്‍മിന്‍ പറയുന്നത്. 

അഭിനയം തലയ്ക്ക് പിടിച്ച് കൊളേജില്‍ പഠിക്കുന്ന സമയത്ത് നാടകം കളിക്കാന്‍ പോയിട്ടുണ്ട്. എന്നാല്‍ 94 കിലോ ഭാരമുള്ള പെണ്‍കുട്ടിയെ സ്റ്റേജില്‍ കണ്ട് ആളുകള്‍ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. കഴിവിനേക്കാള്‍ ബാഹ്യ സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ ഈ ഗ്ലാമറസ് ലോകത്ത് അഭിനയത്രി ആയി എത്തുക എന്നത് പേടിപ്പിക്കുന്ന കാര്യമാണ് എന്നാണ് ഷര്‍മിന്റെ വാക്കുകള്‍. തുടര്‍ന്നാണ് ബന്‍സാലിയുടെ സിനിമയിലെ അണിയറ പ്രവര്‍ത്തകയായി ഷര്‍മിന്‍ എത്തിയത്. അഭിനയത്തോടുള്ള സ്‌നേഹം ബന്‍സാലിയില്‍ നിന്ന് താന്‍ ഒളിപ്പിച്ചു വെച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് മനസിലാക്കി എടുക്കുകയായിരുന്നു എന്നുമാണ് ഷര്‍മിന്‍ പറയുന്നത്. 

ബന്‍സാലിയുടെ നിര്‍ദേശപ്രകാരമാണ് മലാലിന്‍ ഷര്‍മിന്‍ എത്തുന്നത്. അദ്ദേഹം തന്നെ വളരെ അധികം സഹായിച്ചിട്ടുണ്ടെന്നാണ് ഷര്‍മിന്‍ പറയുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ ചില ബന്‍സാലിയുടെ സഹോദരി പുത്രി എന്നത് ഒരു വലിയ ബാധ്യതയാണെന്നും ഷര്‍മിന്‍ പറയുന്നു. ബോളിവുഡ് താരം ജാവേദ് ജാഫറിയുടെ മകന്‍ മീസനാണ് ചിത്രത്തില്‍ ഷര്‍മിന്റെ നായകനാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com