'ഇതാണ് എന്റെ സ്വര്‍ഗം, ഭൂമിയിലെ ദൈവങ്ങള്‍ക്ക് നന്ദി'; ഹൃദയത്തില്‍ത്തൊട്ട് ചാക്കോച്ചന്റെ കുറിപ്പ്

ഭാര്യയ്ക്കും മകനും ഒപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്
'ഇതാണ് എന്റെ സ്വര്‍ഗം, ഭൂമിയിലെ ദൈവങ്ങള്‍ക്ക് നന്ദി'; ഹൃദയത്തില്‍ത്തൊട്ട് ചാക്കോച്ചന്റെ കുറിപ്പ്

തിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക് എത്തുന്നത്. കാത്തുകാത്തിരുന്ന കണ്‍മണിയ്‌ക്കൊപ്പം സമയം ചെലവഴിക്കാനുള്ള തിരക്കിലാണ് ഇരുവരും ഇപ്പോള്‍. ചാക്കോച്ചന്റെ കുടുംബം മാത്രമല്ല മലയാള സിനിമ ലോകവും ആരാധകരും ഒരുപോലെ ഇവരുടെ സന്തോഷത്തില്‍ പങ്കാളികളാവുകയാണ്. 

കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ നടന്നത്. മലയാള സിനിമയിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് കുഞ്ഞ് ഇസഹാകിന് ആശംസകളുമായി എത്തിയത്. അതിന് പിന്നാലെ നെഞ്ചില്‍ തൊടുന്ന ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ജീവിതത്തില്‍ തന്റെ ദുഃഖത്തിലും സന്തോഷത്തിലും കൂടെ നിന്ന് പിന്തുണ തന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ഭാര്യയ്ക്കും മകനും ഒപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. 

നിങ്ങള്‍ ഭൂമിയില്‍ ദൈവത്തിനെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, തൊട്ടറിഞ്ഞിട്ടുമുണ്ട്

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ചില മനുഷ്യരിലൂടെ, എന്നെ സ്‌നേഹിച്ചവരിലൂടെ, എന്നെ സഹായിച്ചവരിലൂടെ, എന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചവരിലൂടെ, എനിക്കൊപ്പം നിന്നവരിലൂടെ, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചവരിലൂടെ...

അവര്‍ കാരണം എന്റെ ഭൂമിയിലെ സ്വര്‍ഗം ഇതാണ്... ദൈവത്തിന് നന്ദി, എല്ലാവര്‍ക്കും നന്ദി' കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com