കരിക്കിന്റെ 'തേരാപാര' സിനിമയാകുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു; ആരാധകര്‍ ആവേശത്തില്‍

കരിക്കിന്റെ യൂടൂബ് ചാനലിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്
കരിക്കിന്റെ 'തേരാപാര' സിനിമയാകുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു; ആരാധകര്‍ ആവേശത്തില്‍

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സെന്‍സേഷനാണ് കരിക്ക് ടീം. ഇവരുടെ വീഡിയോ കാണാന്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഒരു സന്തോഷ വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് കരിക്ക് ടീം. വമ്പന്‍ ഹിറ്റായി മാറിയ അവരുടെ വെബ് സീരീസ് തേരാപാര സിനിമയാവുകയാണ്. മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് കരിക്ക് ടീം സന്തോഷം പങ്കുവെച്ചത്. 

കരിക്കിന്റെ യൂടൂബ് ചാനലിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. തേരാ പാര എന്നു തന്നെയാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. കരിക്ക് ഷോ റണ്ണര്‍ നിഭില്‍ പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രാഹണം. സംഗീതം പി.എസ് ഹരി. ആരാധകരുടെ പ്രിയപ്പെട്ട ലോലനേയും ശംഭുവിനേയും ജോര്‍ജിനേയുമെല്ലാം ചിത്രത്തില്‍ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ചിത്രം തീയെറ്ററില്‍ എത്തുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com