'സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന്‍ വരും'; ഒന്നായിട്ട് നാലുവര്‍ഷം; വിവാഹ ഫോട്ടോയുമായി അനു സിതാര

സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന്‍ വരും; ഒന്നായിട്ട് നാലുവര്‍ഷം; വിവാഹ ഫോട്ടോയുമായി അനു സിതാര
'സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന്‍ വരും'; ഒന്നായിട്ട് നാലുവര്‍ഷം; വിവാഹ ഫോട്ടോയുമായി അനു സിതാര

വിവാഹശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമാകുന്ന നടിമാരാണ് നമുക്ക് ഏറെയും. എന്നാല്‍ വിവാഹശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ശ്രദ്ധിക്കപ്പെട്ട നായികാനടിയുമായി മാറുന്ന കാഴ്ച അധികം ഉണ്ടായിട്ടുണ്ടാവില്ല. അനു സിതാര അങ്ങനെയൊരു അഭിനേത്രിയാണ്. വിവാഹശേഷം മലയാളസിനിമയിലെ മുന്‍നിര നടിമാരില്‍ ശ്രദ്ധേയയാവുകയായിരുന്നു അനു സിതാര.

അനു സിതാരയുടെയും ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ വിഷ്ണുവിന്റെയും നാലാം വിവാഹ വാര്‍ഷികമാണ് ഇന്ന്. അനു സിതാര തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാര്‍ഷിക സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

പ്ലസ്ടു കാലത്ത് തുടങ്ങിയ പ്രണയമാണ് അനു സിതാരയും വിഷ്ണുവും തമ്മില്‍. ഒടുവില്‍ 20ാം വയസ്സിലാണ് അനു സിതാര വിഷ്ണുവിനെ വിവാഹം കഴിക്കുന്നത്. ഫോട്ടോഗ്രാഫറായ വിഷ്ണു അനു സിതാരയുടെ സിനിമാജീവിതത്തിന് പൂര്‍ണ്ണ പിന്തുണയുമായി കൂടെ തന്നെയുണ്ട്. 'വിവാഹത്തിന് ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന്‍ വരും. ടി.വിയില്‍ എന്റെ ഒരു ചെറിയ പരസ്യം വന്നാല്‍ പോലും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും വിടാതെ കാണും,' കുടുംബത്തിന്റെ സപ്പോര്‍ട്ടിനെ കുറിച്ച് അനു സിതാര പറയുന്നതിങ്ങനെ.

അനു സിതാരയുടെ സുഹൃത്തും നടിയുമായ നിമിഷ സജയനും ഇരുവര്‍ക്കും ആശംസകളുമായി രംഗത്തു വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com