സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വികൃതി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടന് ഫഹദ് ഫാസില്‍ ആണ് പോസ്റ്റര്‍ പങ്കുവച്ചത്.
നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരഭി ലക്ഷ്മി, ബാബുരാജ്, സുധീർ കരമന, പൗളി വത്സൻ, ഭഗത് മാനുവൽ,സുധി കോപ്പ, മാമുക്കോയ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. പുതുമുഖ നായിക വിൻസി, മറീന മെെക്കിൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അജീഷ് പി തോമസ് തിരക്കഥയെഴുതുന്ന ചിത്രം കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ