രണ്‍വീറിന് ദീപികയുടെ പിറന്നാള്‍ സമ്മാനം മഴവില്‍ കേക്ക്; അമ്പരന്ന് ആരാധകര്‍ 

രണ്‍വീറിന് ദീപികയുടെ പിറന്നാള്‍ സമ്മാനം മഴവില്‍ കേക്ക്
രണ്‍വീറിന് ദീപികയുടെ പിറന്നാള്‍ സമ്മാനം മഴവില്‍ കേക്ക്; അമ്പരന്ന് ആരാധകര്‍ 

ലണ്ടന്‍: രണ്‍വീര്‍ സിങിന്റെ പിറന്നാള്‍ ആഘോഷം ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ഭാര്യയും നടിയുമായ ദീപിക പദുക്കോണ്‍ തന്റെ പ്രിയപ്പെട്ടവന് സമ്മാനിച്ചത് മഴവില്‍ നിറത്തിലുള്ള കേക്കാണ്‌. ദീപിക തന്നെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത് നിങ്ങളെ പോലെ വര്‍ണ്ണാഭവും ഊര്‍ജ്ജ്വസ്വലവുമാണ് ദീപിക ട്വിറ്ററില്‍ കുറിച്ചു.ഇതിനകം തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

പിറന്നാള്‍ ദിനത്തില്‍ രണ്‍വീറിന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കിട്ടാണ് ദീപിക ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.  കൂടെ സ്‌നേഹം തുളുമ്പുന്ന സാമാന്യം വലിയൊരു കുറിപ്പും.'മാന്യനും വൈകാരികവുമാണ് നിങ്ങള്‍, കരുതലും അനുകമ്പയും, തമാശയും ആനന്ദദായകമാണ് വിശ്വസ്തനാണ് നിങ്ങള്‍. എന്റെ ഭര്‍ത്താവ്, സുഹൃത്ത്, കാമുകന്‍, എന്റെ വിശ്വസ്തന്‍. അതിലുപരി, എന്റെ കുഞ്ഞ്, എന്റെ ശിശു, എന്റെ പിഞ്ചുകുഞ്ഞ്, എന്റെ പൈനാപ്പിള്‍, എന്റെ സൂര്യകിരണം, എന്റെ മഴവില്‍. നിങ്ങള്‍ എന്നെന്നേക്കും എല്ലായ്‌പ്പോഴും ഇങ്ങനെ ആയിരിക്കട്ടെ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.' ദീപികയുടെ ഈ ആശംസയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കപില്‍ദേവിന്റെ ജീവിതകഥ പറയുന്ന 83  എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ലണ്ടനിലാണ് ഇരുവരും ഇപ്പോഴുള്ളത്. ചിത്രത്തില്‍ കപില്‍ ദേവായാണ് രണ്‍വീര്‍ സിങ് എത്തുന്നത്. കപിലിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപികയെത്തുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com