ഞാനൊരു സിന്ധി മതവിശ്വാസിയാണ്: ഇരട്ടിവിലക്ക് വീട് വാങ്ങിയ സംഭവത്തില്‍ തമന്ന

ചതുരശ്ര അടിക്ക് ഇരട്ടി വിലയാണ് താരം നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഞാനൊരു സിന്ധി മതവിശ്വാസിയാണ്: ഇരട്ടിവിലക്ക് വീട് വാങ്ങിയ സംഭവത്തില്‍ തമന്ന

ടി തമന്ന മുംബൈയില്‍ 16.60 കോടി രൂപയുടെ പുതിയ അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇരട്ടിവില നല്‍കിയാണ് മുംബൈ ജുഹു  വെര്‍സോവ ലിങ്ക് റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ്‌ലാറ്റ് സമുച്ചയത്തിലെ 14ാം നിലയിലെ ഫ്‌ലാറ്റ് നടി സ്വന്തമാക്കിയത് എന്നായിരുന്നു പ്രചരണങ്ങള്‍. 

ചതുരശ്ര അടിക്ക് ഇരട്ടി വിലയാണ് താരം നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത വന്നിരുന്നു. തമന്ന പ്രതികരിക്കാത്തതിനാല്‍ ഈ വാര്‍ത്ത കൂടുതല്‍ ശക്തിയോടെ പ്രതികരിച്ചു. എന്നാലിപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ പെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

താനൊരു സിന്ധി മതവിശ്വാസിയാണെന്നും തനിക്കെങ്ങനെ ഒരു അപ്പാര്‍ട്‌മെന്റിന് ഇരട്ടി വില നല്‍കി വാങ്ങാനാകുമെന്നുമാണ് തമന്ന ചോദിക്കുന്നത്. വാര്‍ത്ത കണ്ടതിന് ശേഷം സ്‌കൂളില്‍ പഠിപ്പിച്ച ഒരു ടീച്ചര്‍ ഈ വാര്‍ത്ത തമന്നയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

'ഇതുപോലെയുള്ള ഊഹാപോഹങ്ങള്‍ക്ക് ഞാന്‍ എന്ത് മറുപടി നല്‍കണം. ഞാന്‍ ഒരു സിന്ധിയാണ്, എനിക്കെങ്ങനെ ഇരട്ടി വില കൊടുത്തു ഒരു ഫ്‌ലാറ്റ് സ്വന്തമാക്കാനാകും എന്നാണ് ഞാന്‍ അദ്ദഹത്തോട് പറഞ്ഞത്. ആളുകള്‍ ഇതിനെപ്പറ്റി ഇങ്ങനെ ചോദിച്ച് കൊണ്ടേ ഇരിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടാണ്. ഞാന്‍  ഒരു വീട് വാങ്ങി. പക്ഷെ അതിന് ഇരട്ടിവില നല്‍കിയിട്ടില്ല. വീട് ശരിയായാല്‍ ഉടനെ ഞാനും എന്റെ കുടുംബവും അങ്ങോട്ട് മാറും.. എനിക്ക് വളരെ ലളിതമായ ഒരു വീടാണ് താല്പര്യം.'- തമന്ന വ്യക്തമാക്കുന്നു . 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com