നടി ദേവസേനക്കൊപ്പം സംവിധായകന്‍ ബാഹുബലി, ചിത്രങ്ങള്‍ കാണാം

താനും ദേവസേനയായെന്ന് പറഞ്ഞ് നടി അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. 
നടി ദേവസേനക്കൊപ്പം സംവിധായകന്‍ ബാഹുബലി, ചിത്രങ്ങള്‍ കാണാം

ബാഹുബലി എന്ന ബിഗ്ബജറ്റ് ചിത്രവും അതിലെ മിടുക്കിയായ നായിക ദേവസേനയെയൊന്നും ആരാധകര്‍ അത്ര പെട്ടെന്ന് മറക്കില്ല. സൂപ്പര്‍ഹിറ്റ് ആയ ചിത്രം തിയേറ്ററില്‍ എത്തിയതിന് ശേഷം സ്‌കിറ്റ് ആയും കോമഡി ഷോ ആയെല്ലാം ആരാധകരുടെ മുന്നില്‍ എത്തിയിരുന്നു. 

തെന്നിന്ത്യന്‍ ഭാഷകളില്‍ മുഴുവനിറങ്ങിയ ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ച ദേവസേന എന്ന കഥാപാത്രം ചെറിയ കുട്ടികളെ പോലും അമ്പരപ്പിച്ചിരുന്നു. ഇപ്പോള്‍ ദേവസനയുടെ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. ഒറിജിനല്‍ ദേവസേന അല്ലെന്ന് മാത്രം. താനും ദേവസേനയായെന്ന് പറഞ്ഞ് നടി അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. 

പുതിയ ചിത്രമായ സെയ്ഫിന്റെ ലൊക്കേഷന്‍ ചിത്രങ്ങളിലൊന്നില്‍ പങ്കുവെച്ചുകൊണ്ടാണ് അനുശ്രീ താന്‍ ദേവസേനയായി എന്ന് പറഞ്ഞത്. സിനിമയ്ക്കായി അമ്പെയ്ത്തു പരിശീലിക്കുകയാണ് നടി. സംവിധായകന്‍ പ്രദീപ് കലിപുറയത്തിനൊപ്പം അമ്പെയ്ത്തിന് തയ്യാറായി നില്‍ക്കുന്ന ഫോട്ടോയ്ക്ക് സംവിധായകന്‍ ബാഹുബലിക്കൊപ്പം നടി ദേവസേനയെന്നാണ് ഫോട്ടോക്ക് അടിക്കുറിപ്പു നല്‍കിയിരിക്കുന്നത്. 

അരുന്ധതി എന്നാണ് സെയ്ഫില്‍ അനുശ്രീയുടെ കഥാപാത്രത്തിന്റെ പേര്. സിജു വില്‍സണ്‍, അപര്‍ണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com