കുമ്പളങ്ങി നൈറ്റ്സിലെ സിമിക്ക് നന്ദി സന്തോഷ് പണ്ഡിറ്റിനോട്; അദ്ദേഹത്തോട് എന്നും ഒരു സ്നേഹമുണ്ടെന്ന് ഗ്രേസ് 

സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലായിരുന്നുന്നെന്ന് ഗ്രേസ്‌ 
കുമ്പളങ്ങി നൈറ്റ്സിലെ സിമിക്ക് നന്ദി സന്തോഷ് പണ്ഡിറ്റിനോട്; അദ്ദേഹത്തോട് എന്നും ഒരു സ്നേഹമുണ്ടെന്ന് ഗ്രേസ് 

ഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് താൻ എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് കുമ്പളങ്ങി നൈറ്റ്സിലെ സിമിമോൾ എന്ന കഥാപാത്രത്തെ ​ഗംഭീരമാക്കിയ ​ഗ്രേസ് ആന്റണി. ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കിലും തനിക്ക് എന്നും സന്തോഷ് പണ്ഡിറ്റിനോട് ഒരു സ്നേഹമുണ്ടെന്നും കരിയറിലെ ആദ്യ ബ്രേക്കിന് അദ്ദേഹത്തോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നുമാണ് ​ഗ്രേസിന്റെ വാക്കുകൾ. 

ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ലൂടെ ശ്രദ്ധേയയായ സിമി, ചിത്രത്തിലെ റാഗിങ് രം​ഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി...’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായി‌രുന്നു. സിനിമയുടെ ഓഡീഷന്റെ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനമെന്നും ഒടുവില്‍ താൻ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നെന്നും ​ഗ്രേസ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും ​ഗ്രേസ് കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com